ശ്രീനാരായണ ജയന്തി: ആഘോഷങ്ങള്‍ ഉപേക്ഷിച്ചു

ആലുവ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാന്‍ എസ്.എന്‍.ഡി.പി യോഗം ആലുവ യൂനിയന്‍ കൗണ്‍സിൽ അടിയന്തരയോഗം തീരുമാനിച്ചു. ചതയദിനമായ ആഗസ്റ്റ് 27ന് ശാഖ അടിസ്ഥാനത്തില്‍ പ്രാര്‍ഥനകളും പ്രത്യേക ചതയപൂജകളും മാത്രമായിരിക്കും സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് പ്രളയബാധിതര്‍ക്കുള്ള സാന്ത്വന ഫണ്ട് ശേഖരണവും ഉൽപന്ന ശേഖരണവും സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡൻറ് വി. സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ.എസ്. സ്വാമിനാഥന്‍, യൂനിയന്‍ വൈസ് പ്രസിഡൻറ് പി.ആര്‍. നിര്‍മല്‍കുമാര്‍, ബോര്‍ഡ് അംഗം പി.പി. സനകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.