ദുരിതാശ്വാസത്തിന് ഏകീകൃത സംവിധാനമൊരുക്കി എം.എൽ.എ

ആലുവ: നിയോജകമണ്ഡലത്തിൽ ദുരിതാശ്വാസത്തിന് ഏകീകൃത സംവിധാനമൊരുക്കി അൻവർ സാദത്ത് എം.എൽ.എ. നിയോജക മണ്ഡലത്തിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ചില ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും ധാരാളം ഭക്ഷണമടക്കമുള്ള വസ്തുക്കൾ പല ഭാഗങ്ങളിൽനിന്നും എത്തുന്നുണ്ട്. എന്നാൽ, മറ്റുചില ക്യാമ്പുകളിലും പ്രദേശങ്ങളിലും ഇവ ആവശ്യത്തിന് ലഭ്യമല്ല. അഭയാർഥികൾ കൂടുതലുള്ള ക്യാമ്പുകളിൽപോലും ഇതാണ് അവസ്‌ഥ. ഇത് കണക്കിലെടുത്താണ് കൃത്യമായ വിതരണത്തിന് സംവിധാനമൊരുക്കാൻ എം.എൽ.എ തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സേവനപ്രവർത്തകരും സന്നദ്ധസംഘടനകളും നൽകുന്ന വസ്തുക്കൾ എം.എൽ.എ ഓഫിസ് വഴി കൃത്യമായി എത്തിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ക്യാമ്പുകളിൽ വസ്തുക്കൾ നേരിട്ടെത്തിക്കാതെ, എം.എൽ.എ ഓഫിസുമായി ബന്ധപ്പെട്ടാൽ അവ കൃത്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങൾക്ക് എം.എൽ.എ ഓഫിസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിവരങ്ങൾക്ക് ഫോൺ: 7012045170, 6282989830, 0484 2623003.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.