പാമ്പുകടിയേറ്റ രണ്ടുപേർ ആശുപത്രിയിൽ

ഹരിപ്പാട്: പാമ്പുകടിയേറ്റതിനെത്തുടർന്ന് രണ്ടുപേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുവാറ്റ എൻ.എസ്.എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പ് അംഗവും ഉദയ​െൻറ ഭാര്യയുമായ പൊന്നമ്മ (40), കരുവാറ്റ സ്വദേശി സുരേഷ് (54) എന്നിവർക്കാണ് പാമ്പുകടിയേറ്റത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ക്യാമ്പ് അംഗമായ പൊന്നമ്മ അടുത്ത വീട്ടിലെ ശൗചാലയത്തിലേക്ക് പോകുമ്പോഴാണ് പാമ്പു കടിയേറ്റത്. സുരേഷ് വീട്ടിലെ പറമ്പിൽ നിൽക്കുമ്പോഴാണ് കടിയേറ്റത്. കരുവാറ്റ പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ ഒഴുകിവന്ന പാമ്പുകളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീട് കുത്തിത്തുറന്ന് ആഭരണം കവര്‍ന്നു ചേര്‍ത്തല: വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി. നഗരസഭ 34ാം വാര്‍ഡ് മാടക്കല്‍ പുതിയാപറമ്പില്‍ രാജു ജോസഫ്-ലിേൻറാ തോമസ് ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ഖത്തറില്‍ ജോലിസംബന്ധമായി താമസിക്കുന്ന ദമ്പതികള്‍ വീട് സൂക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ യുവാവ് ഞായറാഴ്ച രാവിലെ ശുചീകരണത്തിന് വീട്ടിലെത്തിയപ്പോഴാണ് കതകുകള്‍ കുത്തിപ്പൊളിച്ചനിലയില്‍ കണ്ടത്. രണ്ടുലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള, രണ്ടര പവ​െൻറ സ്വര്‍ണവള, മോതിരം എന്നിങ്ങനെ 3,34,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായാണ് പരാതി. ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.