മാവേലിക്കര: അച്ചൻകോവിലാറിെൻറ ഒഴുക്ക് ശക്തി കുറഞ്ഞതോടെ വലിയ . എന്നാൽ, മറ്റം വടക്ക്, കണ്ണമംഗലം എന്നിവിടങ്ങളിലെ വീടുകളിലും റോഡിലും കയറിയ വെള്ളം അതുപോലെ തുടരുകയാണ്. പേള-പനച്ചമൂട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതുമൂലം കടവൂർ ഭാഗത്ത് ഡ്യൂട്ടിയിട്ടിരുന്ന വനിത ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞില്ല. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും വീട്ടിനുള്ളിൽ കഴിയുന്നവർ ഏറെയാണ്. തട്ടാരമ്പലം-ഹരിപ്പാട് റോഡ്, തട്ടാരമ്പലം-മാന്നാർ റോഡ് എന്നിവ വെള്ളക്കെട്ടിൽ തന്നെയാണ്. കരിപ്പുഴയിലെ വീടുകളിൽ നിന്നുള്ള വെള്ളം ഒരടി താഴ്ന്നു. പെരുന്നാൾ നമസ്കാരം ഇലിപ്പക്കുളം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ ഇലിപ്പക്കുളം ക്രെസൻറ് സെൻട്രൽ സ്‌കൂൾ ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരത്തിന് രാവിലെ ഏഴിന് റിനാസ് മൗലവി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.