ഹരിപ്പാട്: വള്ളംമറിഞ്ഞ് മരിച്ച താറാവ് കർഷകെൻറ മൃതദേഹം വെള്ളപ്പൊക്കത്തെ തുടർന്ന് ഭാര്യവീട്ടിൽ സംസ്കരിച്ചു. പള്ളിപ്പാട് മേടക്കടവ് പുത്തൻവീട്ടിൽ മണിയെൻറ (55) മൃതദേഹമാണ് വീട്ടിൽ വെള്ളം കയറിയത് മൂലം ഭാര്യവീടായ കരുവാറ്റയിൽ സംസ്കരിച്ചത്. വ്യാഴാഴ്ച തൃശൂർ തൂവാന്നൂരിൽവെച്ചാണ് വെള്ളപ്പൊക്കത്തിൽ വള്ളം മറിഞ്ഞത്. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കിട്ടിയത്. തൂവാനൂർ, ചീരപ്പറമ്പ് മേഖലകളിൽ താറാവുകളെ ഇറക്കി സമീപത്തെ പറമ്പിലെ ടെൻറിലായിരുന്നു താമസം. ബുധനാഴ്ച വൈകുന്നേരം പാടശേഖരത്തിൽനിന്ന് പറമ്പിലേക്ക് വെള്ളം കയറി താറാവുകൾ പോയി. ഇവയെ അന്വേഷിച്ച് കൊതുമ്പുവള്ളത്തിൽ മണിയനും സഹായിയും കൂടി ഇറങ്ങിയപ്പോൾ തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. 1200 താറാവുകളെ രണ്ടുലക്ഷം രൂപക്ക് വായ്പയെടുത്താണ് വളർത്തിയിരുന്നത്. ഭാര്യ: വസന്തകുമാരി. മക്കൾ: ഗായത്രി, മഹേഷ്, മഹിമ. മരുമകൻ: ശരത് കുമാർ. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, അസിസ്റ്റൻറ് സെക്രട്ടറി പി.ബി. സുഗതൻ, യു. ദിലീപ്, ആർ. പ്രസാദ്, എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടിവ് അംഗം ജോമോൻ കുളത്തിക്കൊമ്പിൽ, ഗോപി ആലപ്പാട്, പി. മുരളീകുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.