കല്യാൺ ജ്വല്ലേഴ്സ്​ ജീവനക്കാർ ഒരു കോടി നൽകും

കൊച്ചി: കല്യാൺ ജ്വല്ലേഴ്സ് ജീവനക്കാർ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ജീവനക്കാർ തങ്ങളുടെ ഒരു ദിവസത്തെ വേതനമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. കല്യാൺ ജ്വല്ലേഴ്സിന് ഇന്ത്യയിലും ഗൾഫ് മേഖലയിലുമായി 8000 ത്തിലധികം ജീവനക്കാരുണ്ട്. ജീവനക്കാരുടെ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറും. ഒരു കോടി പിരിച്ചെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന കല്യാൺ ജീവനക്കാരെ അഭിനന്ദിക്കുന്നതായി കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. തങ്ങളാലാവുന്ന തുക, അതെത്ര ചെറുതാണെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. നേരത്തേ ടി.എസ്. കല്യാണരാമൻ രണ്ട് തവണയായി ഒരു കോടി രൂപ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളും മൈ കല്ല്യാൺ ഔട്ട്ലെറ്റുകളും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കാവശ്യമായ അവശ്യവസ്തുക്കളുടെ കലക്ഷൻപോയൻറായും പ്രവർത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.