ദുരിതാശ്വാസ ക്യാമ്പുകളിൽ കർമനിരതരായി ആസ്​റ്റർ വളൻറിയർമാർ​

കൊച്ചി: പ്രളയജലം കയറി പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടിവെന്നങ്കിലും ആസ്റ്റർ മെഡ്സിറ്റിയിലെ ജീവനക്കാർ കർമനിരതർ. മെഡ്സിറ്റിയിൽ ചികിത്സയിലുണ്ടായിരുന്ന 200 ലധികം രോഗികളെയാണ് സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. ഇവരുടെ ചികിത്സക്ക് മേൽനോട്ടം വഹിക്കാൻ ആവശ്യമായവർ ഒഴികെയുള്ള ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. ജില്ലാഭരണകൂടവുമായി സഹകരിച്ച് ജനറൽ ആശുപത്രി കേന്ദ്രീകരിച്ചാണ് ഡോക്ടർമാരിൽ ഒരുവിഭാഗം പ്രവർത്തിക്കുന്നത്. നിർദേശങ്ങൾക്കനുസരിച്ച് ജില്ലയിലെ വിവിധ ക്യാമ്പുകളിൽ ഇവർ സേവനം നൽകുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എം.എൽ.എമാരുടെ നിർദേശമനുസരിച്ചും മറ്റൊരു സംഘം ഡോക്ടർമാർ പ്രവർത്തിക്കുന്നു. ആസ്റ്റർ ഫാർമസിയിലെ മുഴുവൻ മരുന്നുകളും വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. മെഡ്സിറ്റിയുടെ ആംബുലൻസ് സേവനവും ക്യാമ്പുകൾക്കായി വിട്ടുനൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം ഡോക്ടർമാർ വിവിധ പ്രദേശങ്ങളിൽ സേവനം നൽകിയെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ടി.ആർ. ജോൺ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.