മൂവാറ്റുപുഴ: ഗുരുസംഗമം പദ്ധതിയുടെ ഭാഗമായി പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആയുർജീവനം ചികിത്സ പദ്ധതിയുടെ രണ്ടാമത് ക്യാമ്പ് കൺസ്യൂമർഫെഡ് ഡയറക്ടർ പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ സഹകരണ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഐസക്ക് ടി. ചെറിയാൻ, ഡോ. പമേല ഐസക്ക് എന്നിവർ രോഗികളെ പരിശോധിച്ച് മരുന്ന് നൽകി. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. കാർഷിക സഹ. ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ, ജില്ല ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, മുൻ പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ. മോഹനൻ, പായിപ്ര സഹ. ബാങ്ക് ഡയറക്ടർ പി.എ. ബിജു എന്നിവർ സംസാരിച്ചു. 50ഒാളം രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നും സൗജന്യമായി നൽകി. മാസത്തിൽ രണ്ടുതവണയാണ് ലൈബ്രറി ഹാളിൽ ചികിത്സ ക്യാമ്പ് നടത്തുന്നതെന്ന് ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.