​ൈകയേറ്റവും പരസ്യ ബോർഡുകളും ഒഴിപ്പിക്കൽ ആരംഭിച്ചു

മൂവാറ്റുപുഴ: പൊതുമരാമത്ത് കല്ലൂർക്കാട് റോഡ് സെക്ഷന് കീഴിലെ അനധികൃത പരസ്യ ബോർഡുകളും ൈകയേറ്റവും ഒഴിപ്പിച്ചുതുടങ്ങി. മൂവാറ്റുപുഴ-പുനലൂർ റോഡ്, തൊടുപുഴ- മൂവാറ്റുപുഴ റോഡ് അടക്കം വിവിധ റോഡുകളിലാണ് നടപടി. റോഡരികിലെ തട്ടുകടകൾ 24 മണിക്കൂറിനകം നീക്കാൻ ബന്ധപ്പെട്ടവർക്ക് കർശന നിർേദശം നൽകി. റോഡരികിലെ പരസ്യ ബോർഡുകളെ സംബന്ധിച്ച് ഹൈകോടതിയുടെ കർശന നിർദേശം നിലനിൽക്കുന്നതിനാൽ ഇനിയൊരു മുന്നറിയിപ്പും ഈ വിഷയത്തിൽ നൽകില്ലെന്നും കല്ലൂർക്കാട് പൊതുമരാമത്ത് റോഡ്സ് സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.