പെരിയാറിൽ ഇറങ്ങുന്നതിന്​ വിലക്ക്​

കൊച്ചി: പെരിയാറിലും കൈവഴികളിലും വ്യാഴാഴ്ച രാവിലെ അഞ്ച് മണി മുതൽ ഇനി അറിയിപ്പുണ്ടാകുന്നതു വരെ ഇറങ്ങുന്നത് നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് മുമ്പ് ജലനിരപ്പ് 170 മീറ്റർ ആയാല്‍ സെക്കൻഡില്‍ 82 ഘന മീറ്റര്‍ ജലം എന്ന അളവില്‍ ഒരു ഷട്ടര്‍ മാത്രം തുറക്കും. ഇതുമൂലം പുഴയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ ജലനിരപ്പില്‍ വ്യതിയാനം ഉണ്ടാകൂ എന്നാണ് അനുമാനം. 2398 അടിയില്‍ നിശ്ചയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍ സാഹചര്യം വിലയിരുത്തി മാത്രമേ നടത്തൂ. വിവരം പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കും. ജില്ലയില്‍ ഇസാഫിന് രണ്ട് ശാഖകള്‍ കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അങ്കമാലിയിലും പിറവത്തും പുതിയ ശാഖകള്‍ ആരംഭിച്ചു. അങ്കമാലി ശാഖയുടെ ഉദ്ഘാടനം റോജി എം ജോണ്‍ എം.എല്‍.എയും പിറവം ശാഖയുടേത് മുൻ എം.എൽ.എ എം.ജെ. ജേക്കബും നിർവഹിച്ചു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് അധ്യക്ഷനായിരുന്നു. അങ്കമാലി ശാഖയുടെ എ.ടി.എം. കൗണ്ടറി​െൻറ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ കെ.കെ. സാലി നിർവഹിച്ചു. സേഫ് ഡെപ്പോസിറ്റ് ലോക്കറി‍​െൻറ ഉദ്ഘാടനം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരക്കലും കാഷ് കൗണ്ടറി​െൻറ ഉദ്ഘാടനം കാര്‍ണിവല്‍ ഗ്രൂപ് ഡയറക്ടർ കെ.എസ്. ശശികുമാറും നിര്‍വഹിച്ചു. പിറവം ശാഖയുടെ എ.ടി.എം. കൗണ്ടർ നഗരസഭ ചെയര്‍മാന്‍ സാബു.കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡൻറ് സി.എസ്. ബാബുവും കാഷ് കൗണ്ടർ ഉദ്ഘാടനം പിറവം നഗരസഭ കൗണ്‍സിലര്‍ നീതു ഡിജോയും നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.