ജാഗ്രത...

കൊച്ചി: ഇടമലയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതോടെ ജില്ല കനത്ത ജാഗ്രതയിൽ. അണക്കെട്ട് തുറന്ന് നിയന്ത്രിത അളവിൽ മാത്രം ജലം ഒഴുക്കുന്നതിനാൽ ആശങ്ക വേണ്ടെന്നും വ്യാപക വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ മുന്നൊരുക്കവും അധികൃതർ പൂർത്തിയാക്കി. പെരിയാറിലെ റെഗുലേറ്ററുകളിൽ പുറപ്പള്ളിക്കാവ് കം ബ്രിഡ്ജി​െൻറ 21 ഷട്ടറും മഞ്ഞുമ്മൽ ബ്രിഡ്ജ് കം െറഗുലേറ്ററി​െൻറ ഒമ്പത് ഷട്ടറും പാതാളം ലോക്ക് കം റെഗുേലറ്ററി​െൻറ 13 ഷട്ടറും പൂർണമായി തുറന്നിരിക്കുകയാണ്. പെരിയാറി​െൻറ ശരാശരി വീതി 100 മുതൽ 200 മീറ്റർ വരെയാണ്. സെക്കൻഡിൽ 100 ഘനമീറ്റർ വെള്ളം അധികമായി തുറന്നുവിട്ടാൽ ജലനിരപ്പ് 35 സെ.മീ മുതൽ 75 സെ.മീ വരെ ഉയർന്നേക്കും. എന്നാൽ, പെരിയാറി​െൻറ താഴ്ഭാഗത്തെ കൈവഴിയായ മുട്ടാർ പുഴയുടെ ശരാശരി വീതി 65 മീറ്റർ ആണ്. സെക്കൻഡിൽ 100 ഘനയടി വെള്ളം തുറന്നുവിട്ടാൽ മുട്ടാർ പുഴയിലെ ജലനിരപ്പ് 110 സെ.മീ വരെ ഉയർന്നേക്കാം. 100 മീറ്റർ വീതിയുള്ളിടത്ത് 72 സെ.മീ വരെയും 150 മീറ്റർ വീതിയുള്ളിടത്ത് 36 സെ.മീ വരെയും ജലനിരപ്പ് ഉയരും. സെക്കൻഡിൽ 100 ഘനമീറ്റർ വെള്ളം അധികമായി ഒഴുകിയാൽ മുട്ടാർ കൈവഴിയിൽ ഒഴികെ മറ്റിടങ്ങളിൽ വലിയ വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെന്ന് ഇറിഗേഷൻ വിഭാഗം എക്സി. എൻജിനീയർ അറിയിച്ചു. എന്നാൽ, മുട്ടാറി​െൻറ പരിസരങ്ങളിലുള്ള ഏലൂർ, കളമശ്ശേരി മുനിസിപ്പാലിറ്റികൾ, കരുമാല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിൽ പെരിയാറി​െൻറ ഇരുകരയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശ്രദ്ധിക്കാം, ഇൗ നിർദേശങ്ങൾ കൊച്ചി: ഇടമലയാർ അണക്കെട്ട് തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ച നിർദേശങ്ങൾ: * ഒൗദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ വീട്ടിൽ എല്ലാവരോടും പറയുക. * അടിയന്തര സാഹചര്യത്തിൽ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ലെന്ന് വീട്ടിലുള്ളവരോട് നിർദേശിക്കുക. * ഒാരോ വില്ലേജിലെയും ആളുകൾക്ക് മാറാനാകുന്ന സുരക്ഷിത സ്ഥാനങ്ങൾ അതത് പ്രാദേശിക ഭരണകൂടങ്ങൾ അറിയിക്കും. അവിടേക്ക് എത്രയും പെെട്ടന്ന് സ്വമേധയ മാറാൻ ശ്രമിക്കുക. സഹായം വേണ്ടവർ അധികൃതരുമായി ബന്ധപ്പെടുക. * വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക. * താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിലുള്ളവർ ഭൂഗർഭ അറയിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ നിർത്തിയിടുക. * രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകാൻ പോകുക. മറ്റുള്ളവർ അവരെ പിന്തുണക്കുക. *പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗിലാക്കി എളുപ്പം എടുക്കാവുന്ന വിധം വീട്ടിലെ ഉയർന്ന സ്ഥലത്ത് സൂക്ഷിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.