ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തിരിതെളിച്ച് വിമുക്തി

പിറവം: വിമുക്തി പരിപാടിയിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തിരിതെളിയിച്ച് ജനപ്രതിനിധികൾ. എക്സൈസ് ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും ലഹരിവിരുദ്ധ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പിറവം നഗരസഭയിൽ പി.എം.വൈ പദ്ധതി പ്രകാരം പൂർത്തിയാക്കിയ 12 വീടുകളുടെ ഗുണഭോക്തൃ വിതരണവും ചടങ്ങിൽ നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ് നിർവഹിച്ചു. ഉപാധ്യക്ഷ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഐഷ മാധവൻ, സിജി സുകുമാരൻ, അരുൺ കല്ലറയ്ക്കൽ, കൗൺസിലർമാരായ തമ്പി പുതുവാക്കുന്നേൽ, സിനി സൈമൺ, റീജ ഷാജു, സുനിത വിമൽ, ഷിജി ഗോപകുമാർ, ഷൈബി രാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.