ക്വിറ്റ് ഇന്ത്യ ദിനാചരണം: തുഷാർഗാന്ധി സമരജ്വാല തെളിക്കും

കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച ക്വിറ്റ് ഇന്ത്യ ദിനാചരണത്തി​െൻറ ഭാഗമായി സമരജ്വാല തെളിയിക്കും. എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന പരിപാടി ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർഗാന്ധി വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ആനുകാലിക രാഷട്രീയത്തിൽ ഗാന്ധിജിയുടെ പ്രസക്തി' വിഷയത്തിൽ സെമിനാർ നടക്കും. വി.ഡി. സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കെ.വി. തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, ബെന്നി ബഹനാൻ എന്നിവർ പങ്കെടുക്കും. ഗാന്ധിദർശൻ സംസ്ഥാന അധ്യക്ഷൻ ഡോ. എം.സി. ദിലീപ് കുമാർ, ഇക്ബാൽ വലിയ വീട്ടിൽ, റെജി കീക്കരിക്കാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.