ന്യൂനപക്ഷത്തെ എൻ.ഡി.എ സർക്കാർ വേട്ടയാടുന്നു -എൻ.സി.പി കൊച്ചി: എൻ.ഡി.എയുടെ ഭരണത്തിൽ ന്യൂനപക്ഷത്തെ ഭൂരിപക്ഷം ഇല്ലാതാക്കുകയാണെന്നും ഇതിനെതിരെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി. ന്യൂനപക്ഷ സെൽ ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ. ജബ്ബാർ, ഹംസ പാലൂർ, മുരളി പുത്തൻവേലി, പി.ഡി. ജോൺസൺ, ഇക്ബാൽ ചെട്ടിപറമ്പ്, രാജു േതാമസ്, അസീസ് മുക്കിലാൽ, ടോമി പയ്യപ്പിള്ളി എന്നിവർ സംസാരിച്ചു. ജനകീയ കമ്മിറ്റി കൊച്ചി: വ്യാജമദ്യ- മയക്കുമരുന്ന് വ്യാപനം തടയാൻ രൂപവത്കരിച്ച ജില്ലതല ജനകീയ കമ്മിറ്റിയുടെ യോഗം ചൊവ്വാഴ്ച കലക്ടറേറ്റിൽ ചേർന്നു. ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷതവഹിച്ചു. ജില്ലയിൽ എക്സൈസ് വകുപ്പിെൻറ വിവിധ പ്രവർത്തനങ്ങൾ എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ.എസ്. രഞ്ജിത് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.