പതിനൊന്നാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം​

കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് ജലഗതാഗത വകുപ്പ് ജീവനക്കാരുടെ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. 2019 ജൂലൈയിൽ പരിഷ്കരിച്ച ശമ്പളം ലഭ്യമാകേണ്ടതാണ്. ഇപ്പോൾ പതിനൊന്നാം ശമ്പള കമീഷ​െൻറ പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് യഥാസമയം പരിഷ്കരിച്ച ശമ്പളം ലഭിക്കൂവെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ജില്ല കൺവെൻഷൻ ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. എസ്.ഡബ്ല്യു.ടി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജി. ശ്രീകുമാർ, സംസ്ഥാന പ്രസിഡൻറ് എ.സുരേഷ്, കെ. നാരായണൻ, ഇസ്മായിൽ, ജോയൻറ് കൗൺസിൽ ജില്ല വൈസ് പ്രസിഡൻറ് കെ.പി. പോൾ, കെ.പി. ശ്രീക്കുട്ടൻ, അനൂപ് തുടങ്ങിയവർ സംസാരിച്ചു. സർവകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ജനകീയമാകണം -ഡോ. ജെ.ലത കൊച്ചി: കൊച്ചി സർവകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ജനകീയമാകണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത. കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ്് കേരള ഐട്രിപ്പിള്‍ഇയുടെ സഹകരണത്തോടെ 'ഡാറ്റ സയന്‍സ് ആൻഡ് എൻജിനീയറിങ്' വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ.പൗലോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ.സുനില്‍ കെ.നാരായണന്‍കുട്ടി, ഡോ. സുരേഷ് നായര്‍, ഡോ.ജയന്ത് ഹരിത്സ, ഡോ. സന്തോഷ് കുമാര്‍, പ്രഫ. ഫിലിപ് സാമുവല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.