ആലപ്പുഴ: ജീവിതശൈലീ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയുമാണെന്ന് എ.എം. ആരിഫ് എം.എല്‍.എ. ആലപ്പുഴ പ്രസ്ക്ലബ് സംഘടിപ്പിച്ച യോഗ ക്യാമ്പിെൻറ സമാപനവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൃത്യസമയത്ത് ഉറങ്ങാനോ ആഹാരം കഴിക്കാനോ കഴിയില്ല. രോഗത്തിന് അടിപ്പെട്ടശേഷം ചികിത്സിക്കുന്നതിെനക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. ആരോഗ്യമുള്ള പുതുതലമുറയാണ് നാടിെൻറ ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. ശിവാനന്ദ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് യോഗ ഡയറക്ടര്‍ യോഗാചാര്യ എം. സുരേന്ദ്രനാഥ്, വിശ്വഗാജിമഠം ഡയറക്ടര്‍ സ്വാമി അസ്പര്‍ശാനന്ദ എന്നിവര്‍ മുഖ്യാതിഥികളായി. ആയുര്‍രക്ഷ മിഷന്‍ കേരള ചെയര്‍മാന്‍ ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, ശിവാനന്ദ യോഗ സംസ്ഥാന ട്രഷറര്‍ ജ്യോതി മോഹന്‍ എന്നിവരെ ആദരിച്ചു. ഡോ. റോഷ്‌നി, ഡോ. വിഷ്ണുപ്രിയ, ആയുര്‍രക്ഷ മിഷന്‍ കേരള കോഓഡിനേറ്റര്‍ രംഗനാഥ്, യോഗാധ്യാപകന്‍ മോഹന്‍, സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍മാരായ ഉഷ, പ്രമീള എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതവും ജോയൻറ് സെക്രട്ടറി ടി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.