നടുവൊടിഞ്ഞ നെല്ലറയുടെ നാട്... പരമ്പര മൂന്നാംഭാഗം

ഏറെ പ്രതീക്ഷയോടെ നടപ്പാക്കി ലക്ഷ്യസ്ഥാനത്ത് എത്താതെപോയ കുട്ടനാട് പാക്കേജാണ് കുട്ടനാടി​െൻറ രക്ഷക്കുണ്ടായ അവസാന ചൂണ്ടുപലക. രാഷ്ട്രീയവും സ്വാധീനവും പാക്കേജിനെ അട്ടിമറിച്ചപ്പോൾ കോടികളുടെ പദ്ധതികളും വെള്ളത്തിലായി. സമുദ്രനിരപ്പിൽനിന്ന് താഴ്ന്ന കുട്ടനാടിനെ രക്ഷിക്കാൻ കുട്ടനാട്ടുകാരനായ സ്വാമിനാഥൻ 2008ൽ വിഭാവനം ചെയ്ത പാക്കേജിനെ ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. ആലപ്പുഴയിലെ കുട്ടനാടുൾപ്പെടെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പലഭാഗവും പാക്കേജിൽ ഇടം നേടിയിരുന്നു. 2139.75 കോടി രൂപയുടെ പാക്കേജ് കടലിൽ കായംകലക്കിയപോലെ ആക്കിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണമായത്. കുട്ടനാടി​െൻറ ഭൂപ്രകൃതി അനുസരിച്ചായിരുന്നു പാക്കേജ് നടത്തിപ്പ് സ്വാമിനാഥൻ നിർദേശിച്ചത്. എന്നാൽ, ഭൂപ്രകൃതിയും ആവാസവ്യവസ്ഥയും ഘടനയും അറിയാത്ത ഒരുപിടി ഉദ്യോഗസ്ഥർ പാക്കേജിന് വിരുദ്ധമായി പ്രവൃത്തികൾ നടത്തിയതാണ് തിരിച്ചടിയായത്. ചളികൊണ്ടുള്ള പുറംബണ്ട് കഴിയുന്നത്ര പണിയണമെന്നായിരുന്നു പാക്കേജിൽ പറഞ്ഞതെങ്കിലും അതുണ്ടായില്ല. വേമ്പനാട്ടുകായലിലെ വെള്ളക്കെട്ടിന് ചേരാത്ത പൈൽ ആൻഡ് സ്ലാബ് നിർമാണം ഉദ്യോഗസ്ഥർ കെട്ടിയിറക്കിയതാണ് തിരിച്ചടിയായത്. പാക്കേജ് വിഭാവനം ചെയ്തതിന് ഘടകവിരുദ്ധമായ കാര്യങ്ങളായിരുന്നു ഉടനീളം ഉദ്യോഗസ്ഥർ നടത്തിയത്. അർഹതപ്പെട്ട പല പാടശേഖരങ്ങൾക്കും കുട്ടനാട് പാക്കേജി​െൻറ ഗുണം ലഭ്യമായില്ല. ചെറുകായികായൽ, ആറുപങ്ക്, അകത്തുപാടം, കുപ്പപ്പുറം തുടങ്ങി സംരക്ഷണം ലഭിക്കേണ്ട പല പാടേശഖരങ്ങൾക്കും അവഗണനയാണ് ഉണ്ടായത്. ചുരുക്കത്തിൽ കായലുമായി ബന്ധപ്പെട്ട, രണ്ടാം കൃഷി നടത്തുന്ന പാടശേഖരങ്ങളെ പാക്കേജ് തഴെഞ്ഞന്ന് അർഥം. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി സഹായം ലഭിച്ച പാടശേഖരങ്ങളുടെ സ്ഥിതിയും ദയനീയമാണ്. മൂന്ന് മീറ്റർ നീളത്തിൽ ബണ്ട് പാടശേഖരങ്ങളിൽ നിർമിച്ചാലേ സംരക്ഷണം ഉറപ്പാക്കാൻ കഴിയൂവെന്ന് നിർദേശിച്ചിരുന്നെങ്കിലും ഒന്നര മീറ്ററിലാണ് നിർമാണം. ഇതും വൻ തിരിച്ചടിയായി. പാടശേഖരങ്ങൾക്ക് ഇതുവഴി സംരക്ഷണമില്ലാതായി. കായലിൽ പല സ്ഥലത്തും ആഴം വ്യത്യാസമെന്നിരിക്കേ ൈപൽ ആൻഡ് സ്ലാബ് എല്ലാ സ്ഥലത്തും മൂന്ന് മീറ്റർ നീളത്തിൽ അടിച്ചത് മണ്ടത്തരമായി. വെള്ളം ഓളം തള്ളിയപ്പോൾ സ്ഥാപിച്ച പൈൽ ആൻഡ് സ്ലാബുകൾക്കെല്ലാം ബലക്ഷയമുണ്ടായി. ചുരുക്കത്തിൽ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പാക്കേജ് പദ്ധതികൾ അട്ടിമറിെച്ചന്നതാണ് വാസ്തവം. മാറി വന്ന സർക്കാറുകളും കുട്ടനാട് പാക്കേജിന് രാഷ്ട്രീയ പരിവേഷം നൽകി കുളമാക്കി. 2139.75 കോടി പാക്കേജ് നടത്തിപ്പിന് അനുവദിച്ചിട്ടും 700 കോടി രൂപയുടെ പണി മാത്രമാണ് കൃത്യമല്ലാതെത നടത്തിയത്. ഇപ്പോൾ ഉണ്ടായതുപോലുള്ള പ്രളയത്തെ നേരിടാനായിരുന്നു കുട്ടനാട് പാക്കേജ് നടപ്പാക്കിയത്. ലക്ഷ്യം കാണാതെപോയ പാക്കേജ് വീണ്ടും സ്വാമിനാഥൻ വിഭാവന ചെയ്തതുപോലെ നടത്താതെ ഒരിക്കലും കുട്ടനാടിനെ പ്രളയക്കെടുതിയിൽനിന്ന് നമുക്ക് രക്ഷിക്കാൻ കഴിയില്ല. (അവസാനിച്ചു) -ദീപു സുധാകരൻ ബോക്സ് ..... പ്രളയഭൂമിയിലേക്ക് തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രിയും കുട്ടനാട് എം.എൽ.എയും. രണ്ടാഴ്ചയിലേറെ വെള്ളക്കെട്ടിലായ കുട്ടനാട്ടിലെ ദുരിതം നേരിട്ട് കാണാൻ മുഖ്യമന്ത്രി എത്താത്തതിൽ വ്യാപക പ്രതിഷേധമാണ്. സ്ഥലം എം.എൽ.എ തോമസ് ചാണ്ടിയും ഇടപെടാത്തതിൽ കുട്ടനാട്ടുകാർക്ക് പ്രതിഷേധമുണ്ട്. ചെന്നൈയിലും വിദേശത്തും പോകുന്ന മുഖുമന്ത്രിയെ കുട്ടനാട്ടിലെ ദുരിതം കാണിക്കാൻ എത്തിക്കാത്തത് എം.എൽ.എയുടെ വീഴ്ചയായാണ് വിലയിരുത്തുന്നത്. അതിനിടെ, കുട്ടനാട്ടിൽ സഹായമെത്തിക്കുന്നതിലും രാഷ്ട്രീയം കടന്നുവെന്നന്നതും കല്ലുകടിയായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.