കുട്ടനാടും ആലപ്പുഴ​യും വർണങ്ങളിലാക്കി കുരുന്നുകൾ; നെഹ്‌റു ട്രോഫി ആവേശം പകർന്ന് നിറച്ചാർത്ത്

ആലപ്പുഴ: 66ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ആലപ്പുഴയെയും കുട്ടനാടിനെയും വരകളിലും വർണങ്ങളിലും ആവാഹിച്ച് വിദ്യാർഥികളുടെ നിറച്ചാർത്ത്. വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് എത്തിയ ആയിരത്തോളം കുട്ടികളാണ് പങ്കാളികളായത്. ടൗൺ ഹാളിൽ സംഘടിപ്പിച്ച മത്സരം നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കലക്ടർ എസ്. സുഹാസും ഭാര്യ ഡോ. വൈഷ്ണവി ഗൗഡയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മുതിർന്ന കുട്ടികൾക്കുള്ള വിഷയം 'ആലപ്പുഴയുടെ സൗന്ദര്യം' ആയിരുന്നു. കുരുന്നുകൾക്ക് പെയിൻറിങ് മത്സരം നടത്തി. കായൽ സൗന്ദര്യവും പാടശേഖരങ്ങളുടെ ഭംഗിയും ലൈറ്റ് ഹൗസും വള്ളംകളിയുമെല്ലാം കുട്ടികൾ കടലാസിൽ പകർത്തി. വിദ്യാർഥികളെ നിയന്ത്രിക്കാൻ ടി.ടി.ഐയിലെ വളൻറിയർമാർ രംഗത്തുണ്ടായിരുന്നു. ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ എ.എം. നൗഫൽ, പാർവതി സംഗീത്, ഡെപ്യൂട്ടി കലക്ടർ എസ്. മുരളീധരൻ പിള്ള, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ചിക്കൂസ് ശിവൻ, അബ്ദുൽ സലാം ലബ്ബ എന്നിവർ പങ്കെടുത്തു. ചിത്രകാരന്മാരായ ടി. ബേബി, സതീഷ് വാഴവേലി, ബിനോയ് രണദേവ് എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ എൽ.കെ.ജി-യു.കെ.ജി വിഭാഗം: അഞ്ജലി -എൽ.കെ.ജി, ഫർസാന -എൽ.കെ.ജി (ഇരുവരും തമ്പകച്ചുവട് യു.പി സ്‌കൂൾ), അജ്മൻ അൻസി -യു.കെ.ജി (അൽ ഇജാബ സെൻട്രൽ സ്‌കൂൾ, നീർക്കുന്നം). ഒന്ന്, രണ്ട് ക്ലാസുകൾ: ഗ്രേറ്റ് ജെ. ജോർജ് -രണ്ടാം ക്ലാസ് (മാത സ്‌കൂൾ), മെലിസ വർഗീസ് -രണ്ടാംക്ലാസ് (കാർമൽ അക്കാദമി), കെ.ജെ. ജിതിൻ മോഹൻ -രണ്ടാം ക്ലാസ് (കാർമൽ അക്കാദമി). എൽ.പി വിഭാഗം മൂന്ന്, നാല് ക്ലാസുകൾ: ശ്രീലക്ഷ്മി ജയറാം -നാലാംക്ലാസ് (എസ്.ഡി.വി.ഇ.എം എച്ച്.എസ്), അഡിലിൻ അന്ന അലക്‌സ് -നാലാംക്ലാസ് (സ​െൻറ് ആൻറണീസ് എൽ.പി.എസ്), സുമയ്യ നൗഷാദ് -നാലാംക്ലാസ് (സ​െൻറ് ജോസഫ് എൽ.പി.ജി സ്‌കൂൾ). യു.പി വിഭാഗം: മാധവ് സതീഷ് -ആറാംക്ലാസ് (എസ്.ഡി.വി.ഇ.എം എച്ച്.എസ്), എ. വൃന്ദ -ആറാംക്ലാസ് (കാർമൽ അക്കാദമി എച്ച്.എസ്.എസ്), എസ്.ജെ. ദേവപ്രീയ -ആറാംക്ലാസ് (എസ്.ഡി.വി, നീർക്കുന്നം). ഹൈസ്‌കൂൾ വിഭാഗം: എസ്. പാർവതി -എട്ടാംക്ലാസ് (കാർമൽ അക്കാദമി എച്ച്.എസ്.എസ്), നസ്ലിൻ സലീം -ഒമ്പതാംക്ലാസ് (ലിയോ തേർട്ടീന്ത് ഇ.എം.സി.എസ്), യു. നിർമൽ -10ാം ക്ലാസ് (ചെട്ടികുളങ്ങര എച്ച്.എസ്.എസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.