സംസ‌്കൃത സർവകലാശാല വി.സിമാരുടെ ദേശീയ സമ്മേളനം കാലടിയിൽ

കൊച്ചി: കാലടി സംസ്കൃത സർവകലാശാല രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയിലെ മുഴുവൻ സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരുടെയും സമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സർവകലാശാല ആസ്ഥാനത്ത് നടക്കുമെന്ന‌് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനം തിങ്കളാഴ‌്ച രാവിലെ 10.30ന‌് പ്രഫ. സത്യവത് ശാസ്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന‌് സിൻഡിക്കേറ്റ് ഹാളിൽ വൈസ് ചാൻസലർമാരുടെ സമ്മേളനം നടക്കും. വൈകീട്ട് 5.30ന് കനകധാരാ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടം കലാകാരി ഗോപിക വർമയുടെ നേതൃത്വത്തിൽ നൃത്താവിഷ്കാരം അരങ്ങേറും. ചൊവ്വാഴ‌്ച 'സാൻസ്ക്രിറ്റ് ഇൻ കണ്ടംപററി ഇന്ത്യ : പ്രോബ്ലംസ് ആൻഡ് പ്രോസ്പെക്ട്സ്' വിഷയത്തിൽ ദേശീയ സെമിനാർ നടക്കും. രാവിലെ 10ന‌് 'സയൻറിഫിക് ലിറ്ററേച്ചർ ഇൻ സാൻസ്ക്രിറ്റ്' വിഷയത്തിൽ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൻ. പി. ഉണ്ണി പ്രഭാഷണം നടത്തും. 11.30ന് 'സാൻസ്ക്രിറ്റ് ഇൻ ഡിജിറ്റൽ ഇറ' വിഷയത്തിൽ ഡോ. വർഖഡി, ഡോ. ദീപ്തി ത്രിപാഠി എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന‌് 'സാൻസ്ക്രിറ്റ‌് സോഴ്സസ് ഓഫ് മെഡിക്കൽ സയൻസ്, പ്ലാൻറ് സയൻസ് ആൻഡ് വെറ്ററിനറി സയൻസ്' വിഷയത്തിൽ സംസ്കൃത സർവകലാശാല മുൻ ഡീൻ പ്രഫ. രാമകൃഷ്ണ ഭട്ട് സംസാരിക്കും. 3.15 ന് 'സാൻസ‌്ക്രിറ്റ‌് ആൻഡ് റീജനൽ ലാംഗ്വേജ്' വിഷയത്തിൽ കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് സംസാരിക്കും. വൈകീട്ട് നാലിന‌് ചേരുന്ന സമാപന സമ്മേളനത്തിൽ സിൽവർ ജൂബിലി സ്റ്റിയറിങ്‌ കമ്മിറ്റി ചെയർമാൻ പ്രഫ. കെ.കെ. വിശ്വനാഥൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രഫ. ധർമരാജ് അടാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രഫ. ബാബു ജോസഫ്, രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.