അന്നൂര്‍ ഡെൻറല്‍ കോളജില്‍ ഡെൻറല്‍ എക്സിബിഷന് തുടക്കം

മൂവാറ്റുപുഴ: പെരുമറ്റം അന്നൂര്‍ ഡ​െൻറല്‍ കോളജി​െൻറയും ഇന്ത്യന്‍ ഡ​െൻറല്‍ അസോസിയേഷന്‍ മലനാട് ബ്രാഞ്ചി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡ​െൻറല്‍ എക്സിബിഷ‍​െൻറ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ ആൻറണി ജോണ്‍ നിര്‍വഹിച്ചു. ഓറല്‍ ഹൈജീന്‍ ഡേയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഡ​െൻറല്‍ അസോസിയേഷന്‍ മലനാട് ബ്രാഞ്ച് പ്രസിഡൻറ് ഡോ. ടെറി തോമസ്, കോളേജ് ഡയറക്ടര്‍ ടി.എസ്. യഹിയ, ചെയര്‍മാന്‍ ടി.എസ്. നൂഹ്, അഡ്മിനിസ്ട്രേറ്റിവ് ചെയര്‍മാന്‍ ടി.എസ്. റഷീദ്, ഡയറക്ടര്‍ ടി.എസ്. െബന്യാമിന്‍, പ്രിന്‍സിപ്പൽ ഡോ. ജിജു ജോര്‍ജ് ബേബി, ഫാ. ഡോ. ആൻറണി പുത്തന്‍കുളം എന്നിവര്‍ സംസാരിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസമാണ് എക്സിബിഷന്‍. മൂവായിരത്തോളം വിദ്യാർഥികൾക്ക് ഇതി​െൻറ പ്രയോജനം ലഭ്യമാകും. വിവിധ \Bഡ​െൻറല്‍\B വിഭാഗങ്ങളുടെയും മെഡിക്കല്‍ വിഭാഗങ്ങളുടെയും സ്റ്റാളുകളും ത്രീ ഡി മോഡലുകളും അവതരണങ്ങളും \Bഡ​െൻറല്‍\B കിറ്റ് വിതരണവും നടക്കും. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സ്‌കൂള്‍ കുട്ടികളെയാണ് പ്രധാനമായി ഉള്‍പ്പെടുത്തിയത്. വിശദ ദന്ത പരിശോധനയും തുടര്‍ ചികിത്സ സൗകര്യങ്ങളും ലഭിക്കും. വിവിധ നൂതന ദന്ത ചികിത്സരീതികളുടെ പ്രദര്‍ശനവും വിദഗ്ധരുടെ ദന്തരോഗ ബോധവത്കരണ ക്ലാസുകളും ഫണ്‍ ഗെയിമുകളും മത്സരങ്ങളും, ഹ്രസ്വചിത്ര പ്രദര്‍ശനവും ഉണ്ടാകും. മത്സരവിജയികള്‍ക്ക് സമ്മാനവിതരണവും നടക്കും. എക്‌സിബിഷന്‍ വെള്ളിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.