പിറവം: പാമ്പാക്കുട പബ്ലിക് ലൈബ്രറിയിലെ വനിതവേദിയുടെ ആഭിമുഖ്യത്തിൽ ഊർജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലന ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എം.എ. പരമേശ്വരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ്. സോമൻ, പി.ആർ. മോഹൻദാസ്, പി.വി. മോഹനൻ, വത്സല സോമൻ എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം പി.എ. തങ്കച്ചൻ ക്ലാസ് നയിച്ചു. 30 വനിതകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.