പിറവം: വിദ്യാരംഗം കലാസാഹിത്യവേദിയുടെ പിറവം സബ്ജില്ലതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്‌ഘാടനം നിർവഹിച്ചു. മാനേജർ പി.സി. ചിന്നക്കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികളിൽ സർഗശേഷി വളർത്തുന്നതിന് നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. സംസ്ഥാന റിസോഴ്‌സ്പേഴ്‌സൻ എൻ.സി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം വിജയികൾക്ക് പുരസ്‌കാരം വിതരണം ചെയ്തു. ബി.പി.ഒ ഷാജി ജോർജ്, പ്രിൻസിപ്പൽ എ.എ. ഒനാൻകുഞ്ഞു, പ്രധാനാധ്യാപകരായ കെ.എൻ. സുകുമാരൻ, കെ.വി. ബാബു, പി.ടി.എ പ്രസിഡൻറ് സി.പി. ടൈറ്റസ് എന്നിവർ സംസാരിച്ചു. എ.ഇ.ഒ പദ്മകുമാരി സ്വാഗതവും ഉപജില്ല കോഓഡിനേറ്റർ പി.ജെ. പുഷ്പലത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.