മൂവാറ്റുപുഴ: താലൂക്കില്‍ കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ആരംഭിച്ചു. 44 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ചത്. താലൂക്കിനു കീഴില്‍ ജൂലൈ 28 വരെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച 491 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. കാലവര്‍ഷത്തില്‍ താലൂക്കിനു കീഴില്‍ 85 വീട് ഭാഗികമായും രണ്ട് വീട് പൂര്‍ണമായും തകര്‍ന്നു. ഇവര്‍ക്ക് 10.28 ലക്ഷം അടക്കം 35.43 ലക്ഷം വിതരണം ചെയ്തതായി തഹസില്‍ദാര്‍ പി.എസ്. മധുസൂധനന്‍ പറഞ്ഞു. മൂവാറ്റുപുഴ താലൂക്കില്‍ റവന്യൂ വകുപ്പിെൻറ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന നിയോജക മണ്ഡലത്തിലെ 513 പേര്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. ഒരാള്‍ക്ക് 3800 രൂപ വീതമാണ് നല്‍കുന്നത്. നിലവില്‍ 155 പേരുടെ ധനസഹായം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും ബാക്കിയുള്ളവരുടെ വിതരണം അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നും തഹസില്‍ദാര്‍ പി.എസ്. മധുസൂധനന്‍ പറഞ്ഞു. വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ നല്‍കുന്ന അരിവിതരണവും നടക്കുകയാണ്. നിയോജകമണ്ഡലത്തിലെ 1500 കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് അഞ്ച് കിലോ അരിയാണ് എം.എല്‍.എ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.