നെട്ടൂർ: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടനാടിന് സഹായഹസ്തവുമായി വ്യാപാരി വ്യവസായികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മരട്, നെട്ടൂർ, കുമ്പളം, പനങ്ങാട് യൂനിറ്റുകൾ സംയുക്തമായി സംഭരിച്ച അരി, കുടിവെള്ളം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, ശുചീകരണ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ ശേഖരിച്ച വാഹനം വ്യാഴാഴ്ച ആലപ്പുഴ കലക്ടറേറ്റിലെത്തിച്ചു. പനങ്ങാട് എൻ.എം ജങ്ഷനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പനങ്ങാട് യൂനിറ്റ് രക്ഷാധികാരിയും കുമ്പളം പഞ്ചായത്ത് പ്രസിഡൻറുമായ ഷേർളി ജോർജ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. പനങ്ങാട് യൂനിറ്റ് പ്രസിഡൻറ് എം.എസ്. രാജപ്പൻ, വൈസ് പ്രസിഡൻറുമാരായ വി.എ. ജമാൽ, പി.ജെ. ഫിലിപ്പ്, കുമ്പളം യൂനിറ്റ് പ്രസിഡൻറ് അനിരുദ്ധൻ പനച്ചിക്കൽ, നെട്ടൂർ യൂനിറ്റ് പ്രസിഡൻറ് എ.എസ്. അഷറഫ്, സെക്രട്ടറി സുരേഷ് ബാബു പുളിക്കത്തറ, യൂത്ത് വിങ് തൃപ്പൂണിത്തുറ മേഖല പ്രസിഡൻറ് കെ.എസ്. നിഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.