ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റവന്യൂ ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കേരള റവന്യൂ സ്റ്റാഫ് അസോസിയേഷൻ. അരിയും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതിന് ബോട്ട് സൗകര്യമോ യാത്രാസൗകര്യമോ യാത്ര അലവൻസോ ലഭിക്കുന്നില്ല. രാത്രിയും പകലും ജോലിചെയ്യുന്ന ജീവനക്കാരെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ദ്രോഹിക്കരുത്. കുന്നുമ്മ വില്ലേജ് ഒാഫിസർ സെബാസ്റ്റ്യെൻറ സസ്പെൻഷൻ പിൻവലിക്കണം. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ, സെക്രട്ടറി പി.പി. ഗോവിന്ദ വാര്യർ, ജില്ല സെക്രട്ടറി രാജേഷ് ആശ്രമം, പ്രസിഡൻറ് മൻസൂർ അഹമ്മദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.