ഹരിപ്പാട്: താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് പഴയ ദേശീയപാതക്ക് സമീപം മൂന്ന് കടകളിൽ തീപിടിത്തം. 83 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽനിന്ന് എത്തിയ ഫയർഫോഴ്സ് യൂനിറ്റുകൾ രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ബുധനാഴ്ച പുലർച്ച മൂന്നരക്കും നാലിനുമിടയിലാണ് തീപിടിച്ചതെന്ന് കരുതുന്നു. സജീവിെൻറ പാറയിൽ സ്റ്റോഴ്സ് സ്റ്റേഷനറി- പലവ്യഞ്ജനക്കട, ഷാജഹാെൻറ നയനം മൊബൈൽ ഷോപ്, അനീഷിെൻറ അമ്പാടി ഇലക്ട്രോണിക്സ് എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു. കാറ്റും മഴയുമുണ്ടായിരുന്ന സമയം പാറയിൽ സ്റ്റോഴ്സിനുള്ളിൽനിന്ന് കനത്ത പുക വരുന്നതുകണ്ട മറ്റൊരു കടയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചത്. ഇവിടെയുണ്ടായിരുന്ന പലചരക്ക് ഉൽപന്നങ്ങൾ, സ്റ്റേഷനറി- പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ കത്തിനശിച്ചു. 50 ലക്ഷത്തിെൻറ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. നയനം മൊബൈൽ കടയിൽ 30 ലക്ഷത്തിെൻറയും അമ്പാടി ഇലക്ട്രോണിക്സിൽ മൂന്നുലക്ഷത്തിെൻറയും നഷ്ടമുണ്ട്. ഇൗ ഭാഗത്തെ മറ്റ് ഏഴ് കടകളിലേക്ക് തീ പടരാതിരുന്നത് അഗ്നിശമനസേനയുടെ സമയോചിത ഇടപെടൽ മൂലമാണ്. ഹരിപ്പാട് ഫയർഫോഴ്‌സിലെ സ്റ്റേഷൻ ഒാഫിസർ ടി.സുരേഷ്, ലീഡിങ് ഫയർമാൻ എം. വേണു, കായംകുളം ഫയർഫോഴ്‌സിലെ സ്റ്റേഷൻ ഒാഫിസർ ഷഫീഖ്, ഫയർമാൻ സഞ്ജയൻ, മാവേലിക്കര യൂനിറ്റിലെ ഷാജി എന്നിവർ േനതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.