യുവതികളുടെ ബുള്ളറ്റ് പര്യടനത്തിന്​ തുടക്കം

കൊച്ചി: ബാങ്ക് ജീവനക്കാരായ ആറു യുവതികളുടെ ഡൽഹി പര്യടനത്തിന് കൊച്ചിയിൽ തുടക്കമായി. കോഴിക്കോട് സ്വദേശിനികളായ മെർലിൻ ഹാംലറ്റ്, സംഗീത ശിഖാമണി, തിരുവനന്തപുരം സ്വദേശിനി സീത.വി.നായർ, തൃശൂർ സ്വദേശിനി സൂര്യ രവീന്ദ്രൻ, ആലുവ സ്വദേശിനി കെ.ബി. ഫെബിന, ബംഗളൂരു സ്വദേശിനി എൻ. ലാവണ്യ എന്നിവരാണ് റോയൽ എൻഫീൽഡി​െൻറ ക്ലാസിക് 350 ബുള്ളറ്റുകളിൽ യാത്രതിരിച്ചത്. ഫെഡറൽ ബാങ്കി​െൻറ സ്ത്രീ ശാക്തീകരണ പദ്ധതിയായ മോട്ടോർ സൈക്കിൾ എയ്ഞ്ചൽസി​െൻറ ഭാഗമായാണ് യാത്ര. എറണാകുളം മറൈൻൈഡ്രവിലെ ഫെഡറൽ ബാങ്കിന് മുന്നിൽ നിന്നാരംഭിച്ച യാത്ര ഡി.ജി.പി ആർ. ശ്രീലേഖ ഫ്ലാഗ്് ഓഫ് ചെയ്തു. ഫെഡറൽ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫിസർ ശാലിനി വാര്യർ, നിയമ വിഭാഗം മേധാവിയും വൈസ് പ്രസിഡൻറുമായ പി.എം. ഷബ്‌നം തുടങ്ങിയവർ മുഖ്യാതിഥികളായി. 20 ദിവസം നീളുന്ന യാത്ര ആഗസ്റ്റ് 20ന് ഡൽഹിയിൽ എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.