ലൈഫ് പദ്ധതി: ആദ്യഘട്ടം ഈമാസം പൂര്‍ത്തിയാക്കും --മുഖ്യമന്ത്രി പി ആൻഡ് ടി കോളനി പുനരധിവാസം: ഭവനസമുച്ചയം 10 മാസത്തിനുള്ളില്‍ മട്ടാഞ്ചേരി: ലൈഫ് പദ്ധതി ആദ്യഘട്ടം ഈ മാസം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 82 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി ആഗസ്റ്റോടെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പി ആൻഡ് ടി നഗര്‍ കോളനിവാസികള്‍ക്കായി നിര്‍മിക്കുന്ന ഭവനസമുച്ചയത്തിെൻറ ശിലാസ്ഥാപനം തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭവനസമുച്ചയം 10 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിനഗറിലുള്ള പി ആൻഡ് ടി കോളിനിയിലെ 85 കുടുംബങ്ങള്‍ക്കായാണ് തോപ്പുംപടിയില്‍ ഭവനസമുച്ചയം ഒരുങ്ങുന്നത്. ജി.സി.ഡി.എ ഉടമസ്ഥതയിലുള്ള തോപ്പുംപടി - മുണ്ടംവേലിയിലാണ് പദ്ധതി. എം.എൽ.എമാരായ ഹൈബി ഈഡന്‍, കെ.ജെ. മാക്‌സി, പി.ടി. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, നഗരസഭ സെക്രട്ടറി എ.എസ്. അനൂജ, കൗണ്‍സിലര്‍മാരായ കെ.ജെ. ആൻറണി, ഡോ പൂര്‍ണിമ നാരായണന്‍, ശ്യാമള എസ്. പ്രഭു, കെ.ജെ. പ്രകാശന്‍, ജി.സി.ഡി.എ സെക്രട്ടറി പി.ആര്‍. ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു. ഏകദേശം 70 സെൻറ് സ്ഥലത്ത് രണ്ട് േബ്ലാക്കിലായി 88 വീടുകളുള്ള ഭവനസമുച്ചയമാണ് പണിയാനുദ്ദേശിക്കുന്നത്. 400 ചതുരശ്ര അടി വരുന്ന ഓരോ വീട്ടിലും സ്വീകരണമുറി, രണ്ടു കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ് എന്നിവയാണ് ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.