ആലപ്പുഴ: കടലാക്ഷോഭത്തിൽ വീട് തകർന്നവർക്ക് പുനർനിർമിക്കാൻ 10 ലക്ഷം രൂപ സർക്കാർ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇതിൽ ആറുലക്ഷം സ്ഥലം വാങ്ങാനും നാലുലക്ഷം വീട് നിർമിക്കാനുമാണ്. ഇതിെൻറ ആദ്യ ഗഡുവായി 25,000 രൂപ ഉടൻ നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുക മുഖ്യമന്ത്രി നേരിട്ട് നൽകും. ജില്ലയിൽ രൂക്ഷമായ കടൽകയറ്റം നേരിടുന്ന പ്രദേശങ്ങൾ മന്ത്രി ചൊവ്വാഴ്ച സന്ദർശിച്ചു. പുറക്കാട്, കാക്കാഴം, വളഞ്ഞവഴി എന്നിവിടങ്ങളിൽ തകർന്ന വീടുകൾ സന്ദർശിച്ച മന്ത്രി വീട്ടുകാരോട് വിവരങ്ങൾ അന്വേഷിച്ചു. പുറക്കാട് ധീവരസഭ കരയോഗത്തിലെ ക്യാമ്പ്, കാർഗിൽ ജങ്ഷനിലെ ക്യാമ്പ് എന്നിവയും സന്ദർശിച്ചു. മന്ത്രിയോടൊപ്പം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ, അമ്പലപ്പുഴ തഹസിൽദാർ ആശ എബ്രഹാം, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് അഫ്‌സത്ത്, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.