ഹനാൻ ആലപ്പു​ഴയിലും താരമായി

ഫോേട്ടാ.bt 11 ആലപ്പുഴ: ധനമന്ത്രി ഡോ. തോമസ് െഎസക്കിനെയും കലക്ടർ എസ്. സുഹാസിനെയും പിന്തള്ളി പെൺപള്ളിക്കൂടത്തിലെ വിദ്യാർഥികളുടെ കൈയടിയും സ്നേഹവും ഏറ്റുവാങ്ങിയത് സാമൂഹിക മാധ്യമങ്ങളുടെ തല്ലും തലോടലും ഒരേസമയം ഏറ്റുവാങ്ങിയ ഹനാൻ. ആലപ്പുഴ സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കുട്ടനാട്ടിലേക്ക് സമാഹരിച്ച വസ്തുക്കൾ ഏറ്റുവാങ്ങൽചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ഹനാൻ. ചൊവ്വാഴ്ച വൈകീട്ട്, താൻ ചികിത്സയിൽ കഴിയുന്ന കോതമംഗലം തൃക്കാരിയൂരിലെ ആയുർഗൃഹത്തി​െൻറ ഉടമ വിശ്വനാഥനോടും കുടുംബത്തോടുമൊപ്പം സ്കൂളിൽ വന്നിറങ്ങിയതുമുതൽ മടങ്ങുംവരെ ഹനാൻ തന്നെയായിരുന്നു താരം. കലക്ടറോടും മന്ത്രിയോടും വിശേഷങ്ങൾ പങ്കിട്ട ഹനാൻ, മാപ്പിളപ്പാട്ടും ആലപിച്ചാണ് മടങ്ങിയത്. ചടങ്ങിൽ 'കുട്ടനാടൻ മാർപാപ്പ' എന്ന സിനിമ സംഘം ഒരുക്കുന്ന പുതിയ ചിത്രമായ 'മിഠായിത്തെരുവി'ൽ പാടുന്ന പത്താംതരം വിദ്യാർഥിനി അസ്നക്കും കമൽഹാസൻ ചിത്രമായ 'വിശ്വരൂപ'ത്തിലെ പാട്ട് ആലപിച്ച് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ചാരുംമൂട് സ്വദേശി രാകേഷ് ഉണ്ണിക്കുമുള്ള അഡ്വാൻസ് തുക മന്ത്രി കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.