നിരീക്ഷണം 25 വർഷത്തിനുശേഷം കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കുന്നത് ചോദ്യംചെയ്യുന്ന ഹരജിയിൽ കൊച്ചി: പ്രതി ഒളിവില്‍ പോയതിനാല്‍ നടപ്പാക്കാന്‍ കഴിയാത്ത കരുതല്‍ തടങ്കല്‍ ഉത്തരവ് എത്ര വര്‍ഷം കഴിഞ്ഞാലും നിലനില്‍ക്കുമെന്നും പിൻവലിക്കാൻ സർക്കാറിനാണ് അധികാരമുള്ളതെന്നും ൈഹകോടതി. 1993ൽ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവ് 25 വർഷത്തിനുശേഷം നടപ്പാക്കുന്നത് ചോദ്യംചെയ്ത് മയക്കുമരുന്ന് കേസ് പ്രതിയായ നെയ്യാറ്റിൻകര സ്വദേശി ജി. ഫ്രാൻസിസ് നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. കരുതൽ തടങ്കൽ ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെട്ട് രണ്ടാഴ്ചക്കകം സർക്കാറിന് നിവേദനം നൽകാൻ നിർദേശിച്ച കോടതി ഒരുമാസത്തിനകം നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാൻ സർക്കാറിനോടും ഉത്തരവിട്ടു. രണ്ടാഴ്ചക്കകം നിവേദനം നൽകാത്തപക്ഷം കരുതൽ തടങ്കൽ നടപ്പാക്കാമെന്നും കോടതി വ്യക്തമാക്കി. മറ്റു രണ്ടുപേർക്കൊപ്പം ഹോട്ടൽ പരിസരത്തുനിന്ന് ഹരജിക്കാരനെ ഹഷീഷ് ഒായിലുമായി പിടികൂടിയതിനെത്തുടർന്ന് കസ്റ്റംസിെൻറ ശിപാർശപ്രകാരം സർക്കാർ ഇവരെ കരുതൽ തടങ്കലിലാക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ, ഹരജിക്കാരൻ ഒളിവിൽ പോയി. ഇതിനിടെ, ഒന്നാം പ്രതി വിചാരണ നേരിട്ട് കുറ്റമുക്തനായി. രണ്ടാം പ്രതി മരിച്ചു. ഇൗ സാഹചര്യത്തിൽ കേസിൽ തന്നെയും കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2016ൽ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചു. എന്നാൽ, വിചാരണ നേരിടാൻ നിർദേശിച്ച് കോടതി ഹരജി തള്ളി. ഇതോടെ കരുതൽ തടങ്കൽ നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചു. തുടർന്നാണ് ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ചട്ടങ്ങളില്‍ പറയുന്ന അറസ്റ്റുപോലെതന്നെയാണ് കരുതല്‍ തടങ്കല്‍ ഉത്തരവെന്നും നടപ്പാക്കേണ്ടതാണെന്നുമായിരുന്നു സര്‍ക്കാർ വാദം. ഒരിക്കല്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതുവരെ തുടരും. പ്രതി ഒളിവില്‍ പോയതുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാന്‍ കഴിയാതിരുന്നതെന്ന് കസ്റ്റംസും വാദിച്ചു. മാനസികപ്രശ്‌നമുള്ളതിനാലാണ് അധികൃതര്‍ക്കുമുന്നില്‍ ഹാജരാവാതിരുന്നതെന്നായിരുന്നു ഹരജിക്കാരെൻറ വാദം. നിയമത്തിെൻറ പിടിയില്‍നിന്ന് ബോധപൂർവം മാറിനടന്നിട്ട് പിന്നീട് അതുപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശരിയെല്ലന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.