പള്ളിക്കര: കുവൈത്തിലെ സാൽമിയ ഏരിയയിൽനിന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവരും അവധിക്കുവന്നവരുമായ കെ.ഐ.ജി പ്രവർത്തകർ പെരിങ്ങാല ഐ.സി.ടി സ്കൂളിൽ ഒത്തുചേർന്നു. സാൽമിയ ഏരിയ പ്രസിഡൻറ് എം.എ. നവാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുന്നത്തുനാട് ഏരിയ പ്രസിഡൻറ് ഷക്കീർ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി മുൻ കേന്ദ്ര പ്രസിഡൻറ് കെ.എ. സുബൈർ സംസാരിച്ചു. സാൽമിയ ഏരിയയിൽനിന്ന് ഹജ്ജിന് പോകുന്ന പ്രവർത്തകരായ സിറാജ് സ്രാമ്പിക്കൽ, കെ.എം. നൗഷാദ് എന്നിവരുടെ കുടുംബങ്ങൾക്കുള്ള യാത്രയയപ്പും നടന്നു. ജമാൽ കൊച്ചന്നൂർ, കബീർ എടശ്ശേരി, നജീബ് പടിഞ്ഞാറങ്ങാടി, എൻ.പി. മുനീർ എന്നിവർ സംസാരിച്ചു. സാൽമിയ ഏരിയ സെക്രട്ടറി ആസിഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ സഫ്വാൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും പിക്നിക്കും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.