വികസന സംരംഭങ്ങളെ പാരവെക്കുന്നതിന്​​ പകരം പിന്തുണക്കുന്ന സമീപനം വളരണം ^മുഖ്യമന്ത്രി

വികസന സംരംഭങ്ങളെ പാരവെക്കുന്നതിന് പകരം പിന്തുണക്കുന്ന സമീപനം വളരണം -മുഖ്യമന്ത്രി കൊച്ചി: നാടി​െൻറ വികസനവുമായി ബന്ധപ്പെട്ട സംരംഭങ്ങളെ പാരവെച്ച് ഇല്ലാതാക്കുന്നതിന് പകരം അതിന് പിന്തുണ നൽകി വിജയിപ്പിക്കുന്ന സമീപനമാണ് വളരേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ബോൾഗാട്ടിയിൽ ലുലു ഇൻറർനാഷനൽ കൺവെൻഷൻ സ​െൻററി​െൻറയും ഗ്രാൻഡ് ഹയാത്ത് ഹോട്ടലി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എന്ത് വികസനം കൊണ്ടുവരാനും പ്രയാസം നേരിടുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് പാരവെക്കുന്ന സമീപനമാണ് പലപ്പോഴും ഇവിടെ ഉണ്ടാകുന്നത്. എന്നാൽ, ഇതിപ്പോൾ വലിയ കാര്യമല്ലാതായി. ശീലമായിപ്പോയതിനാൽ മനോവേദന തോന്നാറുമില്ല. എന്തിനെയും കാരണമില്ലാതെ പ്രശ‌്നത്തിലാക്കുന്ന അവസ്ഥ നിർബാധം തുടരുകയാണ‌്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ ഒരുഭാഗത്ത് വികസന പ്രവർത്തനങ്ങളെ അനുകൂലിക്കുകയും മറുഭാഗത്ത് എതിർക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. നാടി​െൻറ വികസനത്തിനുവേണ്ടിയെങ്കിലും ഇത്തരം ശീലങ്ങൾ മാറ്റിവെക്കണം. മനുഷ്യ​െൻറ ജീവിതം ചുരുങ്ങിയ കാലം മാത്രമാണ്. പേക്ഷ, നാട് പിന്നേയുമുണ്ടാകും. മാറിയ നാടിനെ അടുത്ത തലമുറക്ക് ഐശ്വര്യത്തോടെ ഏൽപിച്ചു കൊടുക്കാൻ കഴിയണം. നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുന്ന സംരംഭങ്ങളാണ‌് ഉണ്ടാകേണ്ടത്. കൂടുതൽ തൊഴിലവസരങ്ങളുണ്ടായാലേ വികസനമുണ്ടാകൂ. സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നതും അത്തരം സംരംഭങ്ങൾക്കാണ‌്. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ സർക്കാറുമായി ചർച്ച നടത്താനുള്ള ഒരുക്കത്തിലാണ‌് സർക്കാർ‌. യു.എ.ഇ അധികൃതർ ചർച്ചക്ക് തയാറാണെന്ന‌് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വ്യക്തി നടത്തുന്ന നിക്ഷേപം പോലും അയാളുടെ വ്യക്തിപരമായ നേട്ടത്തേക്കാളുപരി രാജ്യത്തി​െൻറ നന്മക്കായാണ് വിനിയോഗിക്കപ്പെടുകയെന്ന് അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. തൊഴിൽസാധ്യതകൾ കൂടിയ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങളുണ്ടാകണം. കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്കായി സ്ഥലം ഏറ്റെടുക്കലാണ് ഏറ്റവും പ്രയാസകരമായ കാര്യം. എന്നാൽ, വികസനത്തി​െൻറ കാര്യത്തിൽ രാഷ്ട്രീയമോ മറ്റ് പരിഗണനകളോ ഇല്ലാതെ എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇത് ഗുണകരമാകുമെന്നും ഗഡ്കരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.