പദ്ധതി നിര്‍വഹണത്തില്‍ മികവ്; ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും അഭിനന്ദനം

കൊച്ചി: ജില്ലയില്‍ പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ജില്ല വികസന യോഗത്തില്‍ അഭിനന്ദനം. എ.ഡി.എം എം.കെ. കബീറി​െൻറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വികസന വിഷയങ്ങള്‍ ചർച്ചയായി. മുന്‍ വികസന സമിതി യോഗത്തിലെ തീരുമാനങ്ങളും അവലോകനം ചെയ്തു. വേനല്‍ മഴയിലും കാറ്റിലും ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കണം. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴയിലും കാറ്റിലും വൈദ്യുതി ബന്ധം നിലക്കുന്നത് പതിവാണെന്നും വളരെ താമസിച്ചാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റി​െൻറയും മറ്റ് സാമഗ്രികളുടെയും കുറവുമൂലമാണ് ഇതെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് പ്രതിനിധി യോഗത്തെ അറിയിച്ചു. തൃക്കാക്കരയില്‍ അദാനി ഗ്രൂപ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി റോഡുകള്‍ പൊളിച്ചത് നന്നാക്കുന്നതില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും റോഡുകള്‍ ഗതാഗത യോഗ്യമല്ലെന്നും പി.ടി. തോമസ് എം.എൽ.എ അറിയിച്ചു. സോയില്‍ കണ്‍സര്‍വേഷ​െൻറ കോലഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്ലാനിങ് ഓഫിസര്‍ സാലി ജോസഫും വിവിധ ജില്ലതല ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രതിഷേധത്തിന് പുല്ലുവില; ആകാശവാണി നിലയത്തിന് മുന്നിലെ കണിക്കൊന്ന വെട്ടിനീക്കി കൊച്ചി: പ്രതിഷേധങ്ങൾക്ക് പുല്ലുവില നൽകി ഔദ്യോഗിക അനുമതികളൊന്നുമില്ലാതെ ആകാശവാണി കൊച്ചി എഫ്.എം നിലയത്തി​െൻറ മുറ്റത്തെ പ്രധാന ആകർഷണമായിരുന്ന മഞ്ഞക്കൊന്ന വെട്ടിമാറ്റി. നിർമാണപ്രവർത്തനങ്ങളുടെ മറവിൽ ആഴ്ചകളായ പ്രതിഷേധങ്ങളെ അവഗണിച്ചാണ് മഞ്ഞക്കൊന്ന വെട്ടിമാറ്റിയത്. ഡിസ്ട്രിക്റ്റ് ട്രീ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ പൊതു ഇടങ്ങളിെലയും സർക്കാർ സ്ഥാപനങ്ങളിലുമുള്ള മരങ്ങൾ വെട്ടാവൂ എന്നിരിേക്ക, അത്തരം അനുമതികളൊന്നും വാങ്ങാതെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മരം നശിപ്പിച്ചതെന്നാണ് ആരോപണം. മരം മുറിക്കാനുള്ള അധികാരികളുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർക്കൊപ്പം ആകാശവാണി നിലയത്തിലെ കാഷ്വൽ വിഭാഗം ജീവനക്കാരും രംഗത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയിൽ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനിരിക്കെയാണ് മരം വെട്ടിമാറ്റിയത്. ഏറെ വർഷങ്ങളായി ആകാശവാണിയുടെ മുറ്റത്തെ മഞ്ഞക്കൊന്ന വഴിയാത്രക്കാരടക്കമുള്ളവരുടെ നിത്യ ആകർഷണമായിരുന്നു. ഒരു പച്ചില പോലുമില്ലാതെ നാലുമാസങ്ങളോളം നിറയെ നിറഞ്ഞ് പൂത്തുനിൽക്കുന്ന അസാധാരണ കാഴ്ച കാണാൻ വഴിയാത്രക്കാർ വാഹനം നിർത്തി ഇറങ്ങി നോക്കുന്ന കാഴ്ച ഇവിടെ പതിവായിരുന്നു. ആകാശവാണിയിലെ സ്ഥിരം ജീവനക്കാർ മരം വെട്ടണമെന്ന് വാശിപിടിക്കേ, താൽക്കാലിക ജീവനക്കാർ മരത്തെ രക്ഷിക്കാൻ രംഗത്തുവന്നതും കൗതുകമായിരുന്നു. ട്രീ കമ്മിറ്റിയെ നോക്കുകുത്തിയാക്കി കൊന്നമരം വെട്ടിയതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനുള്ള ആലോചനയിലാണ് വൃക്ഷ സ്നേഹികളും പരിസ്ഥിതി പ്രവർത്തകരും. ജില്ല ട്രീ കമ്മിറ്റി അംഗം, പ്രഫ. എസ്. സീതാരാമൻ, അസീസ് കുന്നപ്പിള്ളി എന്നിവർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.