മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്ത അനന്യയും മിത്രകുര്യനും പെരുമ്പാവൂരിെൻറ മക്കളാണ്. നൃത്തമേഖലയിൽ ശ്രദ്ധേയരായ പതിനായിരക്കണക്കിന് നർത്തകിമാരുടെ ഗുരുവും മികച്ച നർത്തകിയും നടി ആശ ശരത്തിെൻറ മാതാവുമായ കലാമണ്ഡലം സുമതിയും പെരുമ്പാവൂരിെൻറ സംഭാവനയാണ്. നടി പ്രിയാരാമെൻറയും യുവ താരം ലിയോണ ലിഷോയുെടയും വേരുകൾ പെരുമ്പാവൂരിൽ തന്നെ. കമൽ ഹാസെൻറ ആദ്യഭാര്യയും നർത്തകിയുമായ വാണി ഗണപതിയുടെ കുടുംബ വേരുകൾ കൂവപ്പടിയിലാണ്. മലയാള സിനിമയിൽ വേറിട്ട സംഗീതവുമായി അവതരിച്ച ജെറി അമൽദേവും ജാസിഗിഫ്റ്റും തങ്ങളുടെ സംഗീത വഴിയിൽ അൽപകാലം പെരുമ്പാവൂരിൽ താമസിക്കാൻ സമയം കണ്ടെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന നാലാമത്തെ മലയാളി താരമായ ബേസിൽ തമ്പി പെരുമ്പാവൂരിെൻറ അഭിമാനമാണ്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഗായത്രിയുടെ നിർമാതാവ് ശ്രീധരൻ ഇളയിടം മുതൽ മമ്മി സെഞ്ച്വറി തുടങ്ങി പോപ്പുലർ സിനിമയുടെ കരുത്തനായ നിർമാതാവ് ആൻറണി പെരുമ്പാവൂർ വരെയുള്ള സിനിമാ നിർമാതാക്കൾ പെരുമ്പാവൂരിെൻറ സംഭാവനകളാണ്. യുവ സംവിധായകരായ ബിജുവർക്കി, രൂപേഷ് പീതാംബരൻ, എൻ.കെ. ഇമ്മാനുവൽ എന്നിവരും പഴയകാല സംവിധായകരായ മലയാറ്റൂർ സുരേന്ദ്രൻ, പ്രദീപ് കുമാർ എന്നിവരും പെരുമ്പാവൂർ നിവാസികൾ തന്നെ.െപരുമ്പാവൂർ നാടകശാലയിലെ പ്രമുഖ നടനായിരുന്നു കുതിരവട്ടം പപ്പു. പി.ആർ. ശിവെൻറ സഹോദരനും നാടക പ്രവർത്തകനുമായ രാമകൃഷ്ണെൻറ ഭാര്യ ബിന്ദു രാമകൃഷ്ണൻ സംസ്ഥാന നാടക അവാർഡ് നേടുകയും സിനിമ -സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.