ആലപ്പുഴ: നഗരത്തിൽ 10 സ്ഥലങ്ങളിൽ പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ കരാർ തൊഴിലാളികളെ കിട്ടാത്തതിനാൽ അറ്റകുറ്റപ്പണി നീളുന്നു. ചൊവ്വാഴ്ച ജില്ല വ്യവസായ കേന്ദ്രത്തിനടുത്തുള്ള വൈദ്യുതി പോസ്റ്റിന് കീഴിലുള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുകയാണ്. വെള്ളത്തിെൻറ കുത്തൊഴുക്കിൽ പോസ്റ്റിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്. ഒലിച്ചിറങ്ങുന്ന വെള്ളം സമീപത്തെ ഓടയിലാണ് പതിക്കുന്നത്. മുമ്പുണ്ടായിരുന്ന കരാറുകാർക്ക് ജല അതോറിറ്റി പ്രതിഫലം പൂർണമായും നൽകാത്തതിനാലാണ് തൊഴിലാളികളെ കിട്ടാത്തതെന്ന് നാട്ടുകാർ ആരോപിച്ചു. അറ്റകുറ്റപ്പണിക്ക് പുറം കരാറുകാരെയാണ് നിയോഗിക്കുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പഴക്കംചെന്ന പൈപ്പുകൾ മാറ്റാനുള്ള നടപടി ആരംഭിച്ചാൽ മാത്രമേ ജല അതോറിറ്റിക്ക് പ്രശ്നം പരിഹരിക്കാൻ സാധിക്കൂ. വേനൽക്കാലത്തും പൈപ്പ് പൊട്ടിയെന്ന് അറിഞ്ഞാലും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ളിടങ്ങളിലെ അറ്റകുറ്റപ്പണി ഉടൻ ചെയ്ത് തീർക്കുമെന്നും കളർകോട്, ജില്ല വ്യവസായ പരിസരം എന്നിവിടങ്ങളിലെ തകരാർ ബുധനാഴ്ച പരിഹരിക്കുമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് റാഷിദ് 'മാധ്യമ'ത്തോട് പറഞ്ഞു. തെക്കൻ മേഖല െറസിഡൻഷ്യൽ ക്യാമ്പ് ആലപ്പുഴ: ശിവാനന്ദ ഇൻറർനാഷനൽ സ്കൂൾ ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി തെക്കൻ മേഖല യോഗ െറസിഡൻഷ്യൽ ക്യാമ്പ് 29, 30, മേയ് ഒന്ന് എന്നീ തീയതികളിൽ ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസിൽ നടക്കും. രാവിലെ ഒമ്പതിന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ഇ.കെ. ജയൻ അധ്യക്ഷത വഹിക്കും. മാർഗനിർദേശക ക്യാമ്പ് നടത്തി പുന്നപ്ര: ജെ.സി.ഐയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പഠന, ജീവിത മാർഗനിർദേശക ക്യാമ്പ് നടത്തി. ചേംബർ ഓഫ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് (സിഡാം) ചെയർമാൻ പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് മനീഷ് ശശിധർ അധ്യക്ഷത വഹിച്ചു. കേരള ലീഗൽ സർവിസ് അതോറിറ്റി അംഗം നസീർ സലാം മുഖ്യപ്രഭാഷണം നടത്തി. ആൽഫ എൻട്രൻസ് അക്കാദമി ഡയറക്ടർ റോജസ് ജോസ് ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.