അനുശോചിച്ചു

ആലപ്പുഴ: കെ.യു.ഡബ്ല്യു.ജെ ആദ്യകാല ജനറൽ സെക്രട്ടറി സി.ആർ. രാമചന്ദ്ര​െൻറയും കൈരളി ടി.വി സീനിയർ േബ്രാഡ്കാസ്റ്റ് ജേണലിസ്റ്റും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകറി​െൻറയും നിര്യാണത്തിൽ സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ല കമ്മിറ്റി . സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ല പ്രസിഡൻറ് എസ്.എച്ച്. അൽഹാദി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജെ.ആർ. പറത്തറ, സംസ്ഥാന സെക്രട്ടറി പി. ജയനാഥ്, ജില്ല സെക്രട്ടറി എ. ഷൗക്കത്ത്, കളർകോട് ഹരികുമാർ എന്നിവർ സംസാരിച്ചു. എൽ.ഇ.ഡി പദ്ധതി: കരാർ റീടെൻഡർ ചെയ്യാൻ കൗൺസിൽ തീരുമാനം ആലപ്പുഴ: വാർഡുകളിൽ നടപ്പാക്കിയ എൽ.ഇ.ഡി പദ്ധതി പരാജയപ്പെട്ടതോടെ കരാർ റീടെൻഡർ ചെയ്യാൻ ആലപ്പുഴ നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ഏജൻസിയായ ഇ.ഇ.എസ്.എല്ലി​െൻറ അനാസ്ഥയാണ് നഗരസഭയെ പ്രകോപിപ്പിക്കാൻ കാരണം. 51 വാർഡുകളിലെയും തകരാറിലായ ലൈറ്റുകൾ മാറ്റാത്ത ഏജൻസിയെ പുറത്താക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടതോടെ ചെയർമാൻ തോമസ് ജോസഫ് അംഗീകരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പി​െൻറ പേരിൽ നഗരസഭ കെ.എസ്.ഇ.ബിക്ക് നൽകാനുള്ള കുടിശ്ശിക അനുവദിക്കേണ്ടെന്നും തീരുമാനിച്ചു. കെ.ഐ.എൽ.എയുടെ സ്പോൺസർഷിപ്പിൽ സ്വച്ഛ് സർവേക്ഷൻ മിഷ​െൻറ ഭാഗമായി ബംഗളൂരു നഗരസഭയുടെ മാലിന്യ സംസ്കരണ രീതികളെക്കുറിച്ച് പഠിക്കാൻ 52 കൗൺസിലർമാരടങ്ങുന്ന സംഘം സന്ദർശിക്കും. പൊഴി ആഴം കൂട്ടാത്തത് മൂലം വാടക്കലിൽ വെള്ളം പൊങ്ങുന്നത് പരിഹരിക്കാൻ ചെയർമാനും സെക്രട്ടറിയും ചൊവ്വാഴ്ച സ്ഥലം സന്ദർശിക്കും. പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൗൺസിൽ ഹാൾ ചെയർമാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലിൽ ചെയർമാൻ അധ്യക്ഷത വഹിച്ചു. നഗരസഭ എൻജിനീയർ ആർ.എസ്. അനിൽകുമാർ, സെക്രട്ടറി എസ്. ജഹാംഗീർ, വൈസ് ചെയർപേഴ്സൺ ബീന കൊച്ചുബാവ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.