തീരനിവാസികൾക്ക് അടിയന്തര സഹായമെത്തിക്കണം -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: രൂക്ഷമായ കടലാക്രമണത്തിൽ നാശനഷ്ടം സംഭവിച്ച തീരനിവാസികൾക്ക് സർക്കാർ അടിയന്തര സഹായമെത്തിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം. തകർന്ന റോഡുകളും വൈദ്യുതി വിതരണ സംവിധാനങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കണം. രണ്ടുദിവസമായി കടൽക്ഷോഭം ശക്തമായിട്ടും മന്ത്രിമാരാരും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്. നാശനഷ്ടം വിലയിരുത്താൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കണം. കിഫ്ബിയിൽ ഉൾപ്പെടുത്തി കടൽഭിത്തി നിർമിക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. സർക്കാർ അധികാരത്തിൽ വന്ന് രണ്ടു വർഷമായിട്ടും കടൽഭിത്തി നിർമാണത്തിന് ഒരുരൂപ പോലും ചെലവഴിച്ചില്ലെന്നും എം.പി ആരോപിച്ചു. ജില്ല കാർഷികമേള സമാപിച്ചു ആലപ്പുഴ: അഞ്ചുദിവസമായി എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിൽ നടന്ന ജില്ല കാർഷികമേള സമാപിച്ചു. 'ഉപരിപഠനം- സാധ്യതകളും വെല്ലുവിളികളും' സെമിനാറിൽ സർവശിക്ഷ അഭിയാൻ മുൻ േപ്രാജക്ട് ഓഫിസർ ഡോ. യു. സുരേഷ്കുമാർ മുഖ്യപ്രഭാഷണം നത്തി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം എക്സി. കമ്മിറ്റി അംഗം ആർ.ഡി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡൻറ് രവി പാലത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രമാ രവീന്ദ്രമേനോൻ അധ്യക്ഷത വഹിച്ചു. കർഷക മിത്ര ടി.എസ്. വിശ്വൻ, ട്രഷറർ പി. ശശി, സംഘാടകസമിതി കൺവീനർ പി.എസ്. മനു, സ്റ്റാഫ് സെക്രട്ടറി മേബിൾ ജോൺകുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.