കാക്കനാട്: നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കുന്ന അത്യാധുനിക സോണാറുകളുടെ സാങ്കേതികവിദ്യ എന്‍.പി.ഒ.എല്ലില്‍ വികസിപ്പിച്ചെടുത്തു. ഹംസ അപ്ഗ്രേഡ് (ഹംസ യു.ജി), അഭയ് എന്നീ രണ്ട് സോണാറുകളുടെ സാങ്കേതികവിദ്യയാണ് തൃക്കാക്കര നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറിയിലെ (എന്‍.പി.ഒ.എല്‍) ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്. നാവികസേനയുടെ കപ്പലുകളെ ശത്രുകപ്പലുകളുടെ മിസൈലുകളിൽനിന്ന് രക്ഷിക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യമാണ്. ഇതിന് വെള്ളത്തിനടിയിലൂടെ ശബ്ദതരംഗങ്ങളുപയോഗിച്ച് തടസ്സങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് സോണാര്‍. നിലവില്‍ യുദ്ധക്കപ്പലുകളില്‍ ഉപയോഗിക്കുന്ന ഹംസ എന്‍.ജിയെ പരിഷ്‌കരിച്ചാണ് ഹംസ യു.ജി ഉണ്ടാക്കിയത്. ചെറുകപ്പലുകളില്‍ ഉപയോഗിക്കാനാണ് സോണാര്‍ അഭയ് വികസിപ്പിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. സോണാറുകളുടെ സാങ്കേതികവിദ്യ കൈമാറ്റം ചെന്നൈയില്‍ സംഘടിപ്പിച്ച 'ഡിഫന്‍സ് എക്സ്പോ'യില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമെൻറയും സഹമന്ത്രി സുഭാഷ് ഭാംറേയുടെയും സാന്നിധ്യത്തില്‍ നടത്തി. എന്‍.പി.ഒ.എല്‍ ഡയറക്ടര്‍ കേദാര്‍നാഥ് ഷേണോയിയും ബി.ഇ.എല്‍ സി.എം.ഡി എം.വി. ഗൗതമയും സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള ലൈസന്‍സിങ് കരാറിലും ഒപ്പുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.