ജനപ്രിയ സംസ്ഥാനമാകാൻ കേരളത്തിന് കഴിയും -സുരേഷ് പ്രഭു കൊച്ചി: കേരളത്തിന് രാജ്യത്തെ ഏറ്റവും ജനപ്രിയ സംസ്ഥാനമാകാനുള്ള ശക്തിയും വിഭവസമൃദ്ധിയുമുണ്ടെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി സുരേഷ് പ്രഭു. കേരള മാനേജ്മെൻറ് അസോസിയേഷന്‍ (കെ.എം.എ) സംഘടിപ്പിച്ച ദ്വിദിന വാര്‍ഷിക ദേശീയ മാനേജ്മെൻറ് കണ്വെന്ഷെൻറ സമാപനയോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികള്‍ കഠിനാധ്വാനികളും ആത്മാര്‍ഥതയുള്ളവരുമാണ്. ഈ സവിശേഷ മാനവവിഭവശേഷി എങ്ങനെ സംസ്ഥാനത്തിെൻറ വളര്‍ച്ചക്കും വികാസത്തിനുമായി ഉപയോഗപ്പെടുത്താനാവും എന്ന് ആലോചിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സമാപന സമ്മേളനം മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെൻറ് അക്കൗണ്ട്‌സ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായ പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. സെയില്‍സ് ഫോഴ്‌സ് ഡോട്ട് കോം ഹെഡ് സുനില്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജരും റീജനല്‍ ഹെഡുമായ ഷെല്ലി ജോസഫ്, ടൈ കേരള പ്രസിഡൻറ് എം.എസ്.എ. കുമാര്‍, കെ.എം.എ വൈസ് പ്രസിഡൻറ് ദിനേശ് തമ്പി, സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.