കൊച്ചി: മോദിയുടെ നേതൃത്വത്തിെല കേന്ദ്രഭരണം രാജ്യത്തിെൻറ സമഗ്രതക്ക് മങ്ങലേൽപിെച്ചന്ന് ആർ.ജെ.ഡി ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരി. തൃശൂരിൽ നടക്കുന്ന പി.ഡി.പി സിൽവർ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തിയ തിവാരിക്ക് പി.ഡി.പി നേതാക്കളും പ്രവർത്തകരും നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടത്തിയ സ്വീകരണത്തിന് പി.ഡി.പി സംസ്ഥാന-ജില്ല നേതാക്കളായ മുഹമ്മദ് റജീബ്, വി.എം. അലിയാർ, ഐ.എസ്.എഫ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് സലാഹുദ്ദീൻ അയ്യൂബി, ജമാൽ കുഞ്ഞുണ്ണിക്കര, മനാഫ് വേണാട്, അൻസാർ ആലുവ, ജമാൽ ആലുവ, ജലീൽ എടയപ്പുറം, ജബ്ബാർ വൈപ്പിൻ എന്നിവർ സംബന്ധിച്ചു. കാപ്ഷൻ er4 PHOTO PDP ഫോട്ടോഅടിക്കുറിപ്പ്- പി.ഡി.പി സിൽവർ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തിയ ആർ.ജെ.ഡി ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരിയെ പി.ഡി.പി നേതാക്കൾ സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.