ശ്രീജിത്തി​െൻറ മരണം: പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -സി.പി. ജോൺ

പറവൂർ: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ അകാരണമായി കസ്റ്റഡിയിലെടുത്ത്‌ ക്രൂരമായി തല്ലിക്കൊന്ന പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. ശ്രീജിത്തി​െൻറ വസതി സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നടപടി ആരംഭിക്കണം. സി.എം.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.കെ. ചന്ദ്രൻ, കെ.ടി. റിനീഷ്കുമാർ, ജില്ലകമ്മിറ്റി അംഗങ്ങളായ പി.കെ. നസീർ, പി. രാജേഷ്, പി.എസ്. പ്രദീപ്, യുവജനവിഭാഗം ജില്ല സെക്രട്ടറി തോമസ് കൊറശ്ശേരി എന്നിവരും ഒപ്പമുണ്ടായിരുന്നു. കാപ്ഷൻ ekg4 Varapuzha CMP പടം- വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തി​െൻറ വസതി സന്ദർശിച്ച് സി.എം.പി നേതാവ് സി.പി. ജോൺ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നു (must
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.