കൊച്ചി: ജില്ലയിലെ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഭവന നിര്‍മാണപദ്ധതിയില്‍ (പി.എം.എ.വൈ) പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം. ഏറ്റവും കൂടുതല്‍ വീടുകള്‍ ജില്ലയില്‍ പൂര്‍ത്തീകരിക്കുകയും കേന്ദ്രഫണ്ട് ചെലവഴിക്കുകയും വഴി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് എറണാകുളം ജില്ലയില്‍ പി.എം.എ.വൈ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് ഈ സാമ്പത്തിക വര്‍ഷംതന്നെ ബ്ലോക്ക് പരിധിയിലെ എല്ലാ ഭൂമിയുള്ള ഭവനരഹിതര്‍ക്കും വാസയോഗ്യമായ വീടൊരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ആരംഭിച്ചതായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി അറിയിച്ചു. ടെൻഡര്‍ ക്ഷണിച്ചു കൊച്ചി: വനിത ശിശുക്ഷേമ വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷനല്‍ ഐ.സി.ഡി.എസ് േപ്രാജക്ട് ഓഫിസിലേക്ക് മാര്‍ച്ച് 31വരെ വാഹനം വാടകക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ സ്വീകരിക്കുന്ന അവസാനതീയതി ഇൗ മാസം 27ന് ഉച്ചക്ക് രണ്ടുവരെ. ഫോണ്‍: 0484 2605625, 9446719398.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.