മോദിയുടെയും പിണറായിയുടെയും മൗനം അക്രമങ്ങൾക്കുള്ള പിന്തുണ ^രമേശ് ചെന്നിത്തല

മോദിയുടെയും പിണറായിയുടെയും മൗനം അക്രമങ്ങൾക്കുള്ള പിന്തുണ -രമേശ് ചെന്നിത്തല ചെങ്ങന്നൂർ: കത്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീട്ടിൽ ഉറങ്ങിക്കിടന്ന ശ്രീജിത്തിനെ ആളുമാറി പിടികൂടി പൊലീസ് തല്ലിക്കൊന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ സമാന നിലപാടും ചിന്താഗതിയുമാണ് ഇരുകൂട്ടരും പുലർത്തുന്നത്. എട്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് ചെങ്ങന്നൂരിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തായിരുന്നപ്പോൾ എല്ലാകാര്യത്തിലും അഭിപ്രായം പറഞ്ഞ രണ്ട് വ്യക്തികളായിരുന്നു ഇവർ. അധികാരത്തിൽ എത്തിയശേഷം നാടിനെ നടുക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോഴും അറിഞ്ഞില്ലെന്ന് നടിക്കുകയാണ്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊലപാതകത്തെ ന്യായീകരിക്കാൻ മലയാളികളായ സംഘ്പരിവാർ നേതാക്കൾ തയാറായത് കേരളത്തിന് അപമാനകരമാണ്. പിണറായി സർക്കാർ സംഘ്പരിവാറിനോട് കാണിക്കുന്ന മൃദുസമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കത്വയിൽ നടന്നത് വംശഹത്യ -എം. ലിജു ചെങ്ങന്നൂർ: ജമ്മു-കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വംശഹത്യയുടെ ഭാഗമായാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. ചെങ്ങന്നൂരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തി​െൻറ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പി​െൻറയും വിദ്വേഷത്തി​െൻറയും പ്രത്യയശാസ്ത്രമാണ് സംഘ്പരിവാർ ഉൽപാദിപ്പിക്കുന്നത്. ആർ.എസ്.എസി​െൻറ വിഷലിപ്ത ആശയങ്ങളുള്ളവരാണ് വംശഹത്യയിൽ വിശ്വസിക്കുന്നത്. ഇന്ത്യയെ നടുക്കിയ ഈ കൊലപാതകത്തെ ന്യായീകരിക്കാൻ മലയാളി ആർ.എസ്.എസുകാരൻ മുന്നോട്ടുവന്നതോടെ ഈ ആശയം തലക്കുപിടിച്ചവരിൽ ദേശവ്യത്യാസംപോലും ഇല്ലെന്ന് തെളിയിക്കുന്നതാണ്. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ആരംഭിച്ച പ്രതിഷേധപ്രകടനം രാജ്യം മുഴുവൻ പടർന്നുപിടിച്ചതായി യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജ്യോതികുമാർ ചാമക്കാല, കെ.എൻ. വിശ്വനാഥൻ, എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, പി.വി. ജോൺ, ജോർജ് തോമസ്, രാധേഷ് കണ്ണന്നൂർ, വരുൺ മട്ടക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.