ചെങ്ങന്നൂർ: വേനൽമഴയിലും ശക്തമായ കാറ്റിലും ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം. ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടവും ഉണ്ടായി. പാണ്ടനാട് മുതവഴി കൊല്ലന്തറ കോളനിയിൽ ചടയംപറമ്പിൽ സി.എസ്. മണിയുടെ വീടിനാണ് മിന്നലേറ്റ് നാശമുണ്ടായത്. വീടിെൻറ ഭിത്തി വീണ്ടുകീറി. ഷെഡിനും സാരമായ കേടുപാടുകൾ സംഭവിച്ചു. റഫ്രിജറേറ്ററിെൻറ സ്റ്റെബിലൈസർ കത്തിനശിച്ചു. വയറിങ്ങിനും തകരാർ സംഭവിച്ചു. സംഭവസമയം കുട്ടികൾ അടക്കമുള്ളവർ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അപായമുണ്ടായില്ല. നഗരസഭ ഒന്നാം വാർഡിൽ ഓതറേത്ത് ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു. ഇവിടെ പതിനഞ്ചോളം കുടുംബങ്ങൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മുതവഴി അഞ്ചാം വാർഡിൽ പുല്ലാമഠത്തിൽപടിയിൽ മരം ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.