ഇ-ജാഗ്രത പദ്ധതിക്ക് പുരസ്‌കാരം കൊച്ചി: സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇൻറർനെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ജില്ല ഭരണകൂടത്തിൻറ ഇ-ജാഗ്രത പദ്ധതിക്ക് പുരസ്‌കാരം. രാജസ്ഥാന്‍ സര്‍ക്കാറിെൻറ തദ്ദേശസ്വയംഭരണവകുപ്പ് അജ്മീര്‍ സ്മാര്‍ട്ട് സിറ്റി ലിമിറ്റഡുമായി ചേര്‍ന്ന് സംഘടിപ്പിച്ച സ്മാർട്ട് സിറ്റി സമ്മിറ്റിലാണ് നൂതനസംരംഭങ്ങള്‍ക്കുള്ള ഇന്നവേഷന്‍ പുരസ്‌കാരം ഇ -ജാഗ്രതക്ക് ലഭിച്ചത്. രാജസ്ഥാന്‍ മന്ത്രി വാസുദേവ് ദേവ്‌നാനിയും അജ്മീര്‍ എം.പി ഡോ രഘു ശര്‍മയും പുരസ്‌കാരം കലക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുല്ലക്ക് സമ്മാനിച്ചു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.