ആലപ്പുഴ: സംസ്ഥാനത്ത് കുടുംബശ്രീ മിഷന്‍ 20 വര്‍ഷം പൂര്ത്തിയാക്കുന്നതിെൻറ ഭാഗമായി ജില്ലതല വാര്‍ഷികാഘോഷ പരിപാടി 'അരങ്ങ്- 2018' ഇൗ മാസം 26, 27, 28 തീയതികളിൽ ആലപ്പുഴയില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ദലീമ ജോജോ അധ്യക്ഷത വഹിച്ചു. ജില്ല കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പൻ, എ.ഡി.എം.സിമാരായ കെ.ബി. അജയകുമാർ, എൻ. വേണുഗോപാൽ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാർ, അംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് കല-കായിക മത്സരങ്ങളും നടത്തും. എ.ഡി.എസ്, സി.ഡി.എസ്, താലൂക്കുതലങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവരാണ് ജില്ലതല മത്സരത്തില്‍ മാറ്റുരക്കുന്നത്. അയല്‍ക്കൂട്ട അംഗങ്ങളോ അവരുടെ ബന്ധുക്കളോ ആയ സ്ത്രീകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 33 ഇനങ്ങളാണ് മത്സരത്തിനുള്ളത്. സ്വാഗതസംഘം മുഖ്യ രക്ഷാധികാരികളായി മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെയും രക്ഷാധികാരികളായി കെ.സി. വേണുഗോപാല്‍ എം.പി, മുൻ എം.പി സി.എസ്. സുജാത, ജില്ലയിലെ എം.എൽ.എമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ (ചെയർ), നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, ജില്ലയിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ (വൈസ് ചെയർ), ജില്ല കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ (ജന. കൺ), ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാർ, അംഗങ്ങള്‍, ജില്ല കുടുംബശ്രീ മിഷന്‍ എ.ഡി.എം.സിമാർ, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍ (സബ് കമ്മിറ്റി ഭാരവാഹികൾ). എഴുപുന്നയിൽ വൈദ്യുതി മുടക്കം പതിവായി തുറവൂർ: അരൂർ ഇലക്ട്രിക്കൽ സെക്ഷെൻറ കീഴിൽ വരുന്ന ചന്തിരൂർ, എഴുപുന്ന, നീണ്ടകര പ്രദേശങ്ങളിൽ രാത്രി വൈദ്യുതി മുടക്കം പതിവായി. കഴിഞ്ഞദിവസം രാത്രി വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞും പുനഃസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എഴുപുന്ന, ചന്തിരൂരിൽ പ്രദേശത്തുനിന്ന് വീട്ടമ്മമാർ അടക്കം നിരവധി ആളുകളാണ് പാതിരാത്രി കെ.എസ്.ഇ.ബി ഓഫിസിൽ എത്തിയത്. സംഘർഷാവസ്ഥയെ തുടർന്ന് അരൂർ പൊലീസ് എത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. വൈദ്യുതി ഇല്ലാത്ത കാര്യം അറിയിക്കാൻ കെ.എസ്.ഇ.ബി ലാൻഡ് ഫോണിലേക്ക് വിളിച്ചാൽ ലഭിക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതിരാവിലെ ജോലിക്ക് പോകേണ്ട തൊഴിലാളികൾക്ക് ഇത്തരത്തിലുള്ള വൈദ്യുതിമുടക്കം ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണാൻ വൈദ്യുതി വകുപ്പ് മേധാവികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.