എം.ജി സർവകലാശാല വാർത്തകൾ

അപേക്ഷതീയതി കോട്ടയം: മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (2016 അഡ്മിഷൻ റെഗുലർ, 2010-15 അഡ്മിഷൻ സപ്ലിമ​െൻററി, 2010നുമുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയും എട്ടാം സെമസ്റ്റർ പഞ്ചവത്സര എൽഎൽ.ബി (2006-10 അഡ്മിഷൻ സപ്ലിമ​െൻററി, 2006നുമുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയും േമയ് 25ന് ആരംഭിക്കും. അപേക്ഷ ഏപ്രിൽ 25വരെയും 50രൂപ പിഴയോടെ 26വരെയും 500 രൂപ സൂപ്പർഫൈനോടെ 30വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 20രൂപവീതവും (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി അടക്കണം. മേഴ്സി ചാൻസ് അപേക്ഷകർ 5,000 രൂപ സ്പെഷൽ ഫീസും അധികമായി അടക്കണം. ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (2017 അഡ്മിഷൻ റെഗുലർ, 2011-16 അഡ്മിഷൻ സപ്ലിമ​െൻററി, 2011നുമുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയും അഞ്ചാം സെമസ്റ്റർ പഞ്ചവത്സര എൽഎൽ.ബി (2006-10 അഡ്മിഷൻ സപ്ലിമ​െൻററി, 2006 നുമുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) കോമൺ പരീക്ഷയും ഏപ്രിൽ 25ന് ആരംഭിക്കും. അപേക്ഷ ഏപ്രിൽ ഒമ്പതുവരെയും 50രൂപ പിഴയോടെ 10വരെയും 500രൂപ സൂപ്പർഫൈനോടെ 12വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 20 രൂപവീതവും (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി അടക്കണം. മേഴ്സി ചാൻസ് അപേക്ഷകർ 5,000 രൂപ സ്പെഷൽ ഫീസും അധികമായി അടക്കണം. വൈവാവോസി 2017 നവംബറിൽ അഫിലിയേറ്റഡ് കോളജുകളിലും സ​െൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലും നടത്തിയ ആറാം സെമസ്റ്റർ എം.സി.എ (റെഗുലർ/ സപ്ലിമ​െൻററി/ ലാറ്ററൽ എൻട്രി) പരീക്ഷയുടെ േപ്രാജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവയുടെ പുനഃപരീക്ഷ ഏപ്രിൽ ആറിന് തിരുവല്ല മാക്ഫാസ്റ്റിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ. പരീക്ഷഫലം 2016 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ്, മോഡൽ ഒന്ന്, രണ്ട്, മൂന്ന്, 2013 നു മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 19 വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി/ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി/ പോളിമർ കെമിസ്ട്രി (റെഗുലർ/ സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 19വരെ അപേക്ഷിക്കാം. 2017 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി/ എം അപ്ലൈഡ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ (റെഗുലർ/ സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് ഏപ്രിൽ 18വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.