മുണ്ടളത്തോട് നിർമാണം; ആരോപണം രാഷ്​ട്ര​ീയ പ്രേരിത​െമന്ന്

എടത്തല: നൊച്ചിമ മാരിയിൽ-മുണ്ടളത്തോട് നിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതെമന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണിയും എടത്തല പഞ്ചായത്ത് അംഗം റുഖിയ റഷീദും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം തോട് നവീകരണത്തിന് 5.4 ലക്ഷം രൂപയാണ് വകയിരുത്തിയത്. 20 ശതമാനം തുക കുറച്ച് 3.8 ലക്ഷം രൂപക്കാണ് ഇ-ടെൻഡർ കരാർ വെച്ചത്. 50,000 രൂപ ഗുണഭോക്തൃ വിഹിതമായി ജനങ്ങളിൽനിന്നാണ് സ്വരൂപിക്കേണ്ടത്. 2920 മീറ്റർ നീളത്തിലും 50 സ​െൻറീമീറ്റർ ആഴവും രണ്ട് മീറ്റർ വീതിയിലുമാണ് നിർമാണം. എന്നാൽ, ഗുണഭോക്താക്കളുടെ വിഹിതം അടക്കാത്തതിനാൽ തോട് 1800 മീറ്ററാണ് വൃത്തിയാക്കിയത്. അതോടൊപ്പം മുണ്ടളക്കുളവും നവീകരിച്ചു. ആരോപണങ്ങളുന്നയിച്ച ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ എൻജിനീയറുമായി സംസാരിച്ചിരുന്നു. അവർക്കും തൃപ്തികരമായ രീതിയിലാണ് നിർമാണം നടത്തിയത്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണപരത്താനാണെന്നും അംഗങ്ങൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.