കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിെല പുതിയ ടെർമിനലിൽ സ്ഥാപിക്കാനാണ് അലങ്കാര ശിൽപങ്ങൾ ഒരുങ്ങുന്നത് അരൂർ: യാത്രക്കാരുടെ മനസ്സിന് ആനന്ദം പകരാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിെല പുതിയ ടെർമിനലിൽ സ്ഥാപിക്കുന്നതിനുള്ള അലങ്കാര ശിൽപങ്ങൾ എരമല്ലൂരിൽ രഘുനാഥെൻറ പണിപ്പുരയിൽ ഒരുങ്ങുന്നു. കേരളത്തിെൻറ തനതു കലാരൂപങ്ങളും വേഷങ്ങളും വാദ്യോപകരണങ്ങളുമെല്ലാം ഇനി മനോഹര ശിൽപങ്ങളായി വിമാനത്താവളത്തിലെ േലാഞ്ചിൽ നിറയും. നാൽപതോളം ശിൽപങ്ങൾ മേയ് മാസത്തിന് മുൻപ് പൂർത്തിയാക്കാനാണ് പ്രശസ്ത ശിൽപി രഘുനാഥന് ലഭിച്ച കരാർ. കേരളത്തിലങ്ങോളമിങ്ങോളം ശിൽപ വേലകളിൽ പ്രാവീണ്യമുള്ള യുവാക്കളായ 12 ഓളം കലാകാരൻമാരും സഹായികളായി ഒപ്പമുണ്ട് . കഥകളി രൂപങ്ങൾ ശിൽപങ്ങളാക്കണമെന്ന് മാത്രമായിരുന്നു അധികൃതരിൽനിന്ന് ലഭിച്ച ആദ്യ നിർദേശം. എന്നാൽ, ജീവനില്ലാത്ത ശിൽപങ്ങളേക്കാൾ ഒരു കഥ പറയുന്നതായിരിക്കും നല്ലതെന്ന നിർദേശം അംഗീകരിച്ചതോടെ ദുര്യോധന വധം കഥകളി ദൃശ്യരൂപങ്ങളിലാക്കുകയാണ് രഘുനാഥൻ. കളിമണ്ണിൽ മെനഞ്ഞെടുക്കുന്ന ആൾരൂപങ്ങൾ ഫൈബറിലേക്ക് മാറ്റിയശേഷം കഥകളിയുടെ യഥാർഥ ചമയങ്ങളും വേഷങ്ങളും അതിൽ ചാർത്തുകയാണ്. തനിമ ചോരാതെ ചുട്ടികുത്തി മുഖം കഥകളി വേഷത്തിലാക്കും. പച്ച , കരി, മിനുക്ക് , ചുവന്ന താടി തുടങ്ങിയ വ്യത്യസ്ത കഥകളി മുഖങ്ങളും മുദ്രകളുമെല്ലാം യഥാർഥ കഥകളി നടൻമാരെ കൊണ്ടുതന്നെ അഭിനയിപ്പിച്ച് പകർത്തിയെടുത്താണ് ശിൽപ വേല ചെയ്യുന്നത്. കേരള കലാമണ്ഡലത്തിെൻറ അധികൃതർ അകമഴിഞ്ഞ സഹായമാണ് ഇതിന് നൽകുന്നതെന്ന് രഘുനാഥൻ പറഞ്ഞു. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങൾക്കു പുറമേ തെയ്യം, തിറ, കൂത്ത്, കൂടിയാട്ടം, പുലികളി തുടങ്ങി നാൽപതോളം നാടൻ കലാരൂപങ്ങളും വാദ്യോപകരണങ്ങളും സോപാന സംഗീതവുമെല്ലാം കാഴ്ചയാക്കാനുള്ള ഒരുക്കങ്ങളാണു പുരോഗമിക്കുന്നത്. െക.ആർ. അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.